തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ കൈയ്യേറ്റം ചെയ്തു; രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് ആശുപത്രിയിലെ വനിതാ ഡോക്ടർക്ക് നേരെ കൈയ്യേറ്റം. വ്യാഴാഴ്ച രാത്രി അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മാളുവിനെയാണ് രണ്ടംഗ സംഘം കൈയ്യേറ്റം ചെയ്തത്.

അടിപിടി കേസിൽ ചികിത്സക്കെത്തിയ രണ്ടു പേരാണ് അക്രമികൾ. വരി നിൽക്കാൻ തയാറാകാതിരുന്ന ഇവർ ചികിത്സ വൈകിയെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം. ഡോക്ടറുടെ കൈ പിടിച്ചു തിരിക്കാൻ അക്രമികൾ ശ്രമിക്കുകയായിരുന്നു.

തടയാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെയും സംഘം ആക്രമിച്ചു. തുടർന്ന് ഫോർട്ട് പൊലീസ് എത്തി കരിമഠം കോളനി റഷീദ് എന്നയാളെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ വള്ളക്കടവ് സ്വദേശി റഫീഖിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈക്ക് പരിക്കേറ്റ ഡോക്ടർ ആശുപത്രിയിൽ തന്നെ ചികിത്സയിലാണ്. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിശദ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ച കെ.ജി.എം.ഒ.എ, ഫോർട്ട് ആശുപത്രിയിലെ ഡോക്ടർമാർ ഒ.പി. ബഹിഷ്കരിക്കുമെന്ന് അറിയിച്ചു. മന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്ന ഡോക്ടറുമായും കെ.ജി.എം.ഒ.എ നേതാക്കളുമായും സംസാരിച്ചു. രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തതിനെ തുടർന്ന് ഡോക്ടർമാർ പ്രതിഷേധം അവസാനിപ്പിച്ചു.

Tags:    
News Summary - Woman doctor assaulted in Thiruvananthapuram fort Hospital; One arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.