തെരുവ്നായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നതിനിടെ പോറലേറ്റ യുവതി പേവിഷബാധയേറ്റു മരിച്ചു

തിരുവനന്തപുരം: തെരുവ്നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ നഖംകൊണ്ട് പോറലേറ്റ യുവതി പേവിഷബാധയേറ്റ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി സ്റ്റെഫിന വി. പെരേര (49) ആണ് മരിച്ചത്.

ഭക്ഷണം കൊടുക്കുന്നതിനിടെ നായ്ക്കൂട്ടങ്ങളിലൊന്ന് സ്റ്റെഫിനയുടെ കൈയിൽ മാന്തിയിരുന്നു. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം. സഹോദരന്റെ ചികിത്സാർഥം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് സ്റ്റെഫിനെ പേവിഷബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. തുടർന്ന് ചികിത്സയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഡോക്ടർമാർ വിശദമായി വിവരങ്ങൾ തിരക്കിയപ്പോഴാണ് അഞ്ചുതെങ്ങിലെ വീട്ടിൽ നായ്ക്കൂട്ടത്തിലൊരെണ്ണം കൈയിൽ മാന്തിയ വിവരം അവർ പറയുന്നത്. അഞ്ചുതെങ്ങിലെ കുടുംബവീട്ടിൽ ഒറ്റക്ക് കഴിയുന്ന സഹോദരൻ ചാൾസിന്റെ ചികിത്സാകാര്യങ്ങൾക്കു സഹായിയായാണ് അവർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. പിന്നാലെയാണ് പേവിഷബാധയേറ്റതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്.

Tags:    
News Summary - Woman died of rabies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.