Posted On
date_range Updated On
date_range ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീ മരിച്ചു
തൊടുപുഴ: ഇടുക്കി ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽനിന്ന് തെറിച്ചുവീണ് സ്ത്രീക്ക് ദാരുണാന്ത്യം. ഉപ്പുതറ ചീന്തലാർ സ്വദേശിനിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവേയിൽ നാലാം മൈലിൽ വെച്ചാണ് അപകടമുണ്ടായത്.
ബസിന്റെ വാതിലിനു സമീപം നിൽക്കുകയായിരുന്ന സ്ത്രീ പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്ക് ഉൾപ്പെടെ പരിക്കേറ്റ് രക്തസ്രാവമുണ്ടായെന്നാണ് വിവരം. സംഭവത്തിൽ കെ.എസ്.ആർ.ടി.സി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.