എറണാകുളം: കത്രിക്കടവിൽ ഫ്ലാറ്റിന്‍റെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് വീട്ടമ്മ മരിച്ചു. കത്രിക്കടവ് ജെയിൻ ഫ്ലാറ്റ് സമുച്ചയത്തിലെ 10 ബിയിൽ താമസിക്കുന്ന എൽസ ലീനയാണ് (38) മരിച്ചത്. രാവിലെ ആറരയോടെയാണ് സംഭവം.
ഭർത്താവുമായി അകന്ന് അമ്മക്കും മകൾക്കും ഒപ്പം താമസിക്കുകയായിരുന്നു വീട്ടമ്മ. രാവിലെ പ്രഭാത നടത്തത്തിനെന്ന് പറഞ്ഞാണ് എൽസ ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. എൽസയുടെ ഭർത്താവ് ചെന്നൈയിലാണ്.
ആത്മഹത്യയാകാം അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പരിശോധന പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.