ഹാദിയയെ കാണാൻ അനുമതി തേടി വനിതാ കമീഷൻ സുപ്രീംകോടതിയിലേക്ക്​

തിരുവനന്തപുരം: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമീഷൻ സുപ്രീംകോടതിയിലേക്ക്​. ഹാദിയ അവകാശലംഘനം നേരിടുന്നു​വെന്ന പരാതിയെ തുടർന്നാണ്​ കമീഷൻ സുപ്രീംകോടതി​െയ സമീപിക്കാൻ തീരുമാനിച്ചത്​. 

ഹാദിയയെയും കുടുംബാംഗങ്ങളെയും സന്ദർശിച്ച്​ വസ്​തുതാന്വേണ റിപ്പോർട്ട്​ സമർപ്പിക്കാൻ അനുവാദം തേടുമെന്ന്​ കമീഷൻ അധ്യക്ഷ എം.സി ജോസ​ഫൈൻ അറിയിച്ചു. ഹാദിയ കേസിൽ സ്​ത്രീപക്ഷ ഇടപെടൽ ആവശ്യമാണ്​. സാമൂഹിക സാഹചര്യം കലുഷിതമാകാതിരിക്കാനാണ്​ നീക്കമെന്നും ജോസ​ൈഫൻ പറഞ്ഞു. 

നേരത്തെ, ഹാദിയ അവകാശലംഘനം നേരിടുകയാ​െണന്നും വിഷയത്തിൽ വനിതാ കമീഷൻ ഇടപെടണമെന്നും വിവിധ സ്​ത്രീപക്ഷ സംഘടനകളും വ്യക്​തികളും ആവശ്യപ്പെട്ടിരുന്നു. ഹാദിയ വീട്ടുതടങ്കലിലാണ്​. അവരുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടിരിക്കുകയാണ്​. അവരെ സന്ദർശിച്ച്​ സ്​ഥിതിഗതികൾ വിലയിരുത്തണ​െമന്നും വനിതാ കമീഷനോട്​ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. 

ഇസ്​ലാം മതം സ്വീകരിച്ച്​ മുസ്​ലിം യുവാവിനെ വിവാഹം ചെയ്​ത ഹാദിയയുടെ വിവാഹം ഹൈകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഹാദിയയെ മതംമാറ്റി ​െഎ.എസിൽ ചേർക്കാൻ ശ്രമിക്കുകയാണെന്ന പിതാവി​​​​​െൻറ പരാതിയിൽ സുപ്രീംകോടതി എൻ.​​െഎ.എ അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Woman Commission To SC - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.