Posted On
date_range Updated On
date_range ട്രെയിനിൽ യുവതിക്കുനേരെ അതിക്രമം; അഗളി സി.ഐക്കെതിരെ കേസ്
കൊച്ചി: ട്രെയിനിൽ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ സി.ഐക്കെതിരെ കേസ്. അഗളി എസ്.എച്ച്.ഒ കെ. അബ്ദുല്‍ ഹക്കീമിനെതിരെയാണ് കരുനാഗപ്പള്ളി സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം റെയില്‍വേ പൊലീസ് കേസെടുത്തത്.
ചൊവ്വാഴ്ച പാലരുവി എക്‌സ്പ്രസിലാണ് സംഭവം. സീറ്റ് ഇല്ലാതിരുന്നതിനാല്‍ യുവതിയുടെ അടുത്ത് ചെന്നിരുന്ന ഇയാള്‍ അവരെ കടന്നുപിടിക്കുകയായിരുന്നെന്നാണ് ആരോപണം. യുവതി ബഹളം െവച്ചതിനെത്തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ എത്തി ഇയാളെ തടഞ്ഞുവെച്ചു.
പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഇയാൾ അവിടെനിന്ന് പോയെങ്കിലും യുവതി എറണാകുളം റെയിൽവേ പൊലീസിൽ പരാതി നൽകുകയായിരുന്നു. റെയില്‍വേ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. ഇയാളുടെ ഫോട്ടോ യാത്രക്കാർ പകർത്തിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിൽ ഹക്കീമിനെ പ്രതിചേര്‍ക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.