വിനിത
പരപ്പനങ്ങാടി: വക്കീൽ ഗുമസ്തനെ ഭീഷണിപ്പെടുത്തി എട്ടു പവൻ സ്വർണാഭരണവും 18 ലക്ഷം രൂപയും കവർന്ന വീട്ടമ്മ പിടിയിൽ. മഞ്ജു, രമ്യ എന്നീ പേരുകളിൽ അറിയപ്പെടുന്ന കോഴിക്കോട് മീഞ്ചന്ത പന്നിയങ്കര സ്വദേശിനി ചമ്പയിൽ വിനിതയാണ് (36) അറസ്റ്റിലായത്.
വക്കീൽ ഗുമസ്തനുമൊന്നിച്ചുകഴിഞ്ഞത് മുൻനിർത്തി 2022-2024 കാലയളവിലാണ് വിനിത ഭീഷണിപ്പെടുത്തി പലപ്പോഴായി പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തത്. സംഭവത്തിൽ കൂട്ടുപ്രതിയെന്ന് സംശയിക്കുന്ന വിനിതയുടെ ഭർത്താവ് രാഗേഷിന് നോട്ടീസ് നൽകിയതായും പൊലീസ് അറിയിച്ചു.
പരപ്പനങ്ങാടി എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചപ്പോൾ സമാന സംഭവങ്ങൾ വേറെയും ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങളുടെ നെറ്റ് വർക്ക് വ്യാപകമാണെന്നും പരപ്പനങ്ങാടി എസ്.എച്ച്.ഒ പറഞ്ഞു.
അന്വേഷണസംഘത്തിൽ സി.ഐ വിനോദ് വിലയാട്ടൂരിനു പുറമെ എസ്.ഐ റീന, എസ്.ഐ വിജയൻ, സി.പി.ഒ പ്രജോഷ്, എസ്.സി.പി.ഒ മഹേഷ് എന്നിവരുമുണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ മഞ്ചേരി ജയിലിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.