എക്​സൈസ് അറസ്റ്റ് ചെയ്​ത അമ്മിണി

തൊഴുത്തിൽ രഹസ്യ അറ, നിരീക്ഷിക്കാൻ ആളുകൾ; നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവിൽപ്പന തുടർന്ന സ്ത്രീ അറസ്റ്റിൽ

കായംകുളം: നാട്ടുകാരെ വെല്ലുവിളിച്ച് മദ്യവിൽപന നടത്തിയ സ്ത്രീ അറസ്റ്റിൽ. പത്തിയൂർ കിഴക്ക് സുജഭവനത്തിൽ അമ്മിണിയാണ് (65) മദ്യവിൽപ്പനക്കിടയിൽ അറസ്റ്റിലായത്.

ഇവർ പതിനഞ്ചോളം അബ്​കാരി കേസുകളിൽ പ്രതിയാണ്. ആവശ്യക്കാർക്ക് ചെറിയ കുപ്പികളിലാക്കിയും അല്ലാതെയുമാണ് മദ്യം വിൽപ്പന നടത്തിയിരുന്നത്.

എക്സൈസ് സംഘത്തിൻെറ വരവ് നിരീക്ഷിക്കാൻ പലഭാഗത്തും ആളെ കൂലിക്ക് നിർത്തിയായിരുന്നു വിൽപ്പന. ഇതുകാരണം ഇവരെ പിടികൂടുക പ്രയാസമായിരുന്നു.

കൂടാതെ കച്ചവട കേന്ദ്രങ്ങൾ അടിക്കടി മാറ്റുന്നതും തടസ്സമായി. തുടർന്ന് ഒരാഴ്ചയായി എക്സൈസ് ഇൻറലിജൻസ് സംഘം നിരീക്ഷണം നടത്തി തന്ത്രപരമായാണ് കെണി ഒരുക്കിയത്.

ഇവരിൽനിന്ന്​ രണ്ട് ലിറ്റർ മദ്യവും കണ്ടെടുത്തു. ഇവരുടെ വീടിന് സമീപത്തെ കാലിത്തൊഴുത്തിൽ മദ്യം സൂക്ഷിക്കാൻ വേണ്ടി പൈപ്പ് ഉപയോഗിച്ച് നിർമിച്ച രഹസ്യ അറയും കണ്ടെത്തി. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തുക ഇവരുടെ പതിവായിരുന്നു.

റെയ്​ഡിന് പ്രിവൻറീവ് ഓഫിസർ അംബികേശൻ, ഇൻറലിജൻസ് ബ്യൂറോ പ്രിവൻറീവ് ഓഫിസർ അബ്​ദുൽ ഷുക്കൂർ, സിവിൽ എക്സൈസ് ഓഫിസർ ശ്രീജിത്ത്, ഷിബു, വനിത സിവിൽ എക്സൈസ് ഓഫിസർ രശ്​മി, ഡ്രൈവർ സുഭാഷ് എന്നിവർ പങ്കെടുത്തു. 

Tags:    
News Summary - Woman arrested for selling liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.