ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ ലോട്ടറി വകുപ്പ് ജീവനക്കാരൻ്റെ 50 ലക്ഷം അപഹരിച്ചു

തിരുവനന്തപുരം:അമ്പതു കോടി രൂപ തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ലോട്ടറി വകുപ്പ് ജീവനക്കാരൻ രാജ് കപൂറിൻ്റെ മൊഴി.സർക്കാർ ജോലിയിൽ നിന്നും ലീവെടുത്തു വിദേശത്ത് ഹോട്ടൽ ബിസിനസ്സ് നടത്തിയ തിരികെ വന്നപ്പോൾ ഉണ്ടായിരുന്ന അൻപത് ലക്ഷം രൂപയാണ് നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ് എന്ന ശബരിനാഥിൻ്റെ സ്ഥാപനത്തിൽ നിക്ഷേപിച്ചതെന്നാണ്​ മൊഴി.തിരുവനന്തപുരം.അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.

2008 ലാണ് കേസിലെ 19 പ്രതി സുരേഷാണ് ശബരിയെ തനിക്ക് പരിചയപ്പെടുത്തിയത് എന്നും കേസിലെ 28 ആം സാക്ഷിയായ രാജ് കപൂർ മൊഴി നൽകി.ശബരിയെ സാക്ഷി കോടതയിൽ തിരിച്ചറിഞ്ഞു.2008 ൽ തന്നെ താൻ പണം നൽകിയിരുന്നു.ആദ്യം താൻ വിദേശത്ത്തി നിന്നും മടങ്ങി എത്തിയ ശേഷം പുന്നപുരത്ത്രു നടത്തിയിരുന്ന കമ്പ്യൂട്ടർ സ്ഥാപനം ശബരി 42 ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു.ഈ പണം കൃത്യമായി ശബരി മടക്കി നൽകി.ഇത് വിശ്വസിച്ചാണ്ന്ത അൻപത് ലക്ഷം രൂപ നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസിൽ നിക്ഷേപിച്ചത്.

2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം.തലസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലായി സ്ഥപനങ്ങൾ തുടങ്ങി കോടികളുടെ തട്ടിപ്പ് നടത്തിയത്.ടോട്ട് ടോട്ടൽ,ഐ നെസ്റ്റ്,ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് നടത്തിയത്.ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലവധിയുടെയും അടിസ്ഥാനത്തിൽ 20 % മുതൽ 80 %വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കലാവധി കൂടുംതോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.

ടോട്ടൽ ഫോർ യു മാനേജിങ് ഡയറക്ടർ ശബരിനാഥ്,നെസ്റ്റ് സൊല്യൂഷൻസ് ജനറൽ മാനേജർ ബിന്ദു മഹേഷ്,മുൻ സിഡ്‌കോ സീനിയർ മാനേജർ ചന്ദ്രമതി,ശബരിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രമോദ് ഐസക്,രാജൻ,ബിന്ദു സുരേഷ്,ക്യാൻവാസിംഗ് ഏജെന്റ്മാരായ ഹേമലത,ലക്ഷ്‌മി മോഹൻ,മിലി.എസ്.നായർ തുടങ്ങി 20 പേരാണ് കേസിലെ പ്രതികൾ.

Tags:    
News Summary - Witness Statement in total for u scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.