കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിൽ പിന്നെ തെരഞ്ഞെടുപ്പിന്‍റെ ചൂടിലാണ് സംസ്ഥാനം. ഇതോടൊപ്പം തന്നെ മേയറുടേയും പഞ്ചായത്ത് പ്രസിഡന്‍റിന്‍റെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റേയും മെമ്പർമാരുടേയും ശമ്പളം എത്രയാണ്, ഇവരുടെ വരുമാനം എന്താണ് തുടങ്ങിയ കാര്യങ്ങളും ചർച്ചയാവുകയാണ്.
തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത. പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെമ്പർമാരുടെ പ്രതിഫലം ചുവടെ കൊടുക്കുന്നു.
ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800
വൈസ് പ്രസിഡന്റ്: 13,200
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400
ജില്ലാ പഞ്ചായത്ത് അംഗം: 8,800
കോര്‍പ്പറേഷന്‍
കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ
ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ
കൗണ്‍സിലര്‍: 8,200 രൂപ
നഗരസഭ
നഗരസഭാ ചെയര്‍മാന്‍: 14,600
വൈസ് ചെയര്‍മാന്‍: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
നഗരസഭാ കൗണ്‍സിലര്‍: 7,600
ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600
വൈസ് പ്രസിഡന്റ്: 12,000
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800
ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600
ഗ്രാമപഞ്ചായത്ത്
പഞ്ചായത്ത് പ്രസിഡന്റ്: 13,200
വൈസ് പ്രസിഡന്റ്: 10,600
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200
പഞ്ചായത്ത് അംഗം: 7,000
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.