തിരുവനന്തപുരം: കേരള എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരുടെ സെക്രട്ടേറിയറ്റ് വളയൽ സമരം ചൊവ്വാഴ്ച നടക്കും. രാവിലെ 8.30ന് സമരം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജീവനക്കാരുടെ കവർന്നെടുത്ത ആനുകൂല്യങ്ങൾ മാർച്ച് 31ന് മുമ്പ് തിരികെ നൽകാൻ ഉത്തരവാകുക എന്നതാണ് പ്രധാന ആവശ്യം. ക്ഷാമബത്ത കുടിശ്ശിക മുഴുവനും അനുവദിക്കുക, ശമ്പള പരിഷ്കരണം ഈ സർക്കാറിന്റെ കാലത്ത് തന്നെ യാഥാർഥ്യമാക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.