വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച യൂത്ത് എംപവർ മീറ്റ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉൽഘാടനം ചെയ്യുന്നു.

‘മാർഗദീപം’ അപേക്ഷകരെ തഴഞ്ഞത് അനീതി -വിസ്ഡം യൂത്ത്

പെരിന്തൽമണ്ണ: മതന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് അർഹമായ ‘മാർഗദീപം’ സ്കോളർഷിപ്പ് പദ്ധതിയിൽ അപേക്ഷിച്ചവരിൽ മുസ് ലിം വിഭാഗത്തിലെ ഒന്നര ലക്ഷത്തിലധികം വിദ്യാർഥികളെ തഴഞ്ഞത് നീതികരിക്കാനാവില്ലെന്ന് വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമതി സംഘടിപ്പിച്ച യൂത്ത് എംപവർ മീറ്റ് അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സഹായ പദ്ധതിയിലും സംവരണ സംവിധാനങ്ങളിലും സമുദായം കാലങ്ങളായി തഴയപ്പെട്ടു കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ കോഴ്സുകളിലേക്കും സ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനങ്ങളിലെ റൊട്ടേഷനുകളിലും നീതി നിഷേധമുണ്ട്.

മലബാർ ജില്ലകളിൽ ഹയർ സെക്കണ്ടറി അടക്കമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനും ഉദ്യോഗ മേഖലകളിലെ പങ്കാളിത്തം ഉറപ്പ് വരുത്താനും പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നും വിസ്ഡം യൂത്ത് ആവശ്യപ്പെട്ടു.

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, സംസ്ഥാന ഭാരവാഹികളായ യു. മുഹമ്മദ് മദനി, ഡോ. പി.പി. നസീഫ്, ഡോ. വി.പി. ബഷീർ, ഫിറോസ് സ്വലാഹി, ജംഷീർ സ്വലാഹി, മുസ്തഫ മദനി, അബ്ദുള്ള അൻസാരി എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - Wisdom Islamic Youth Organization's Wisdom Youth Empowerment Meet concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.