Representational Image

ശൈത്യകാല യാത്ര: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വിസുകളുടെ സമയക്രമത്തില്‍ മാറ്റം

കൊണ്ടോട്ടി: ശൈത്യകാല ഷെഡ്യൂളിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വിസുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി. നവംബർ ഒന്നു മുതലാണ് സമയമാറ്റം നിലവില്‍ വരുക. നവംബര്‍ ഒന്നുമുതല്‍ തിങ്കളാഴ്ചയുള്ള ഷാര്‍ജ വിമാനം രാവിലെ 6.15ന് വരുകയും ഉച്ചക്ക് 12.50ന് പോകുകയും ചെയ്യും.

ജിദ്ദയിലേക്കുള്ള വിമാനം രാവിലെ 11ന് എത്തി രാത്രി 7.45ന് മടങ്ങും. ചൊവ്വാഴ്ചയിലെ ഷാര്‍ജ വിമാനം രാത്രി ഒമ്പതിനെത്തി അടുത്തദിവസം രാവിലെ 11.30ന് തുടര്‍ യാത്ര നടത്തും. മറ്റു ദിവസങ്ങളില്‍ രാവിലെ 11.30ന് പുറപ്പെടുന്ന വിമാനം രാത്രി ഒമ്പതിന് തിരിച്ചെത്തും.

ജിദ്ദ വിമാനം വ്യാഴാഴ്ച രാത്രി 11നാണ് പുറപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് 12ന് തിരിച്ചെത്തും. ശനിയാഴ്ചയുള്ള ബഹ്റൈന്‍ വിമാനം രാവിലെ 6.40ന് എത്തി 11ന് തിരിച്ചുപോകും. രാത്രിയിലും പുലര്‍ച്ചയുമുള്ള മറ്റു സര്‍വിസുകളില്‍ കാര്യമായ സമയമാറ്റമില്ല.

Tags:    
News Summary - Winter travel: Change in timing of Air India Express services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.