തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ജില്ലാ കൺവെൻഷൻ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കുന്നത് ഇടതുപക്ഷത്തെ മാത്രമാണെന്നും കേരളത്തിൽ ഏറ്റവും ശക്തമായ ബിജെപി വിരുദ്ധ പ്രസ്ഥാനം ഇടതുപക്ഷം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പാർലമെൻറ് ചോദ്യം ചോദിക്കുന്ന ജന പ്രതിനിധികൾ വേണമെങ്കിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് കൺവെൻഷനിൽ പങ്കെടുത്ത പ്രശസ്ത ടെലിവിഷൻ അവതാരകൻ ജി എസ് പ്രദീപ് പറഞ്ഞു. കെ.ബി.ഇ.എഫ് ജില്ലാ പ്രസിഡണ്ട് കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, സംസ്ഥാന ട്രഷറർ ജയദേവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.