മത്സരിക്കാനില്ല, സി.പി.എം സഹയാത്രികനായി തുടരും -വി. അബ്​ദുറഹിമാൻ എം.എൽ.എ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരിക്കാനില്ലെന്നും ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചെന്നും താനൂർ എം.എൽ.എ വി. അബ്​ദുറഹിമാൻ. മാറി നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി നിർദേശമനുസരിച്ച് തുടർകാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

തിരൂരിൽ മത്സരിക്കാൻ സന്നദ്ധനാണോ എന്ന ചോദ്യത്തിന്, തിരൂരോ താനൂരോ എന്നതല്ല വിഷയമെന്നും മാറിനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അബ്​ദുറഹിമാൻ വ്യക്തമാക്കി. മത്സരിക്കാനുള്ള വിമുഖത മാത്രമാണ് തീരുമാനത്തിന് പിന്നില്‍.

മുസ്​ലിം ലീഗ് കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് താൻ കോൺഗ്രസ് വിട്ടത്. നിലപാടുകളിൽ മാറ്റമില്ല. ഇടതുമുന്നണിയിൽ സംതൃപ്തനാണെന്നും സി.പി.എം സഹയാത്രികനായി തുടരുമെന്നും കൂട്ടിച്ചേർത്തു. 2016ൽ ലീഗ്​ കോട്ടയായ താനൂരിൽ അട്ടിമറി ജയം നേടിയാണ് അബ്​ദുറഹിമാൻ സഭയിലെത്തിയത്. മുസ്​ലിം ലീഗ്​ നേതാവ്​ അബ്​ദുറഹ്​മാൻ ര​ണ്ടത്താണിയെയാണ്​ ഇദ്ദേഹം പരാജയപ്പെടുത്തിയത്​. 

Tags:    
News Summary - Will not contest and will continue to be a CPM ally -V. Abdurrahman MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.