കോട്ടയം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ അഞ്ചുലക്ഷം രൂപ നൽകുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. വീടിന്റെ അറ്റകുറ്റപ്പണിക്കാണ് പണം നൽകുക. ഇക്കാര്യം ബിന്ദുവിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നെങ്കിൽ ചെയ്യുന്നതാണ് താൻ ചെയ്തതെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനവും കാര്യക്ഷമമായ നടത്തിപ്പും ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തു. മെഡിക്കൽ കോളജുകളടക്കം സർക്കാർ ആശുപത്രികളുടെ പ്രവർത്തനത്തിൽ അപാകതകളുണ്ടെന്നാരോപിച്ച് ആലപ്പുഴ സ്വദേശി ജി. സാമുവലാണ് ഹരജി നൽകിയത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പഴയ കെട്ടിടം ഇടിഞ്ഞുവീണ് സ്ത്രീ മരിച്ചതടക്കം സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹരജി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അടുത്ത ദിവസം ഹരജി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.