കോവിഡ്​ പ്രതിരോധം: സ്​ഥാപനങ്ങൾ വിട്ടുനൽകും -ഹുസൈൻ മടവൂർ

കോഴിക്കോട്​: കോവിഡ്​ പ്രതിരോധത്തിൻെറ ഭാഗമായി സലഫി ചാരിറ്റബിൾ ട്രസ്​റ്റിന്​ കീഴിലെ സ്ഥാവര ജംഗമ വസ്​തുക് കളും വിഭവങ്ങളും വിട്ടുകൊടുക്കാൻ തയാറാണെന്ന് മുഖ്യമന്ത്രിയെ​ അറിയിച്ചതായി ട്രസ്​റ്റ്​ ചെയർമാനും കെ.എൻ.എം സംസ്​ഥാന വൈസ്​ പ്രസിഡൻറുമായ ഡോ. ഹുസൈൻ മടവൂർ. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടുകളിലേക്ക്​ ട്രസ്​റ്റ്​ സംഭാവന ചെയ്​തിട്ടുണ്ട്.

സ്​ഥാപനത്തിന്​ കീഴിലെ പത്ത്​ ബസുകൾ, ആംബുലൻസുകൾ, ആതുരശുശ്രൂഷ കേന്ദ്രങ്ങൾ എന്നിവയെല്ലാം ചികിത്സ ആവശ്യത്തിന്​ നൽകുന്നതാണ്​. വിദ്യാഭ്യാസ സ്​ഥാപനങ്ങൾ, പള്ളികൾ, ഓഡിറ്റോറിയങ്ങൾ എന്നിവയെല്ലാം താൽക്കാലിക ആശുപത്രികളിലാക്കി മാറ്റി നിരീക്ഷണ കേന്ദ്രങ്ങളും ഐസൊലേഷൻ വാർഡുകളുമാക്കി മാറ്റാമെന്നും അദ്ദേഹം അറിയിച്ചു.

Full View
Tags:    
News Summary - will give institutions for covid hospital huassain madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.