തിരുവനന്തപുരം: വൈദ്യുതി സബ്സിഡി നിർത്തുമെന്ന വാർത്തകൾ തള്ളി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം പറഞ്ഞു.വൈദ്യുതി തീരുവ സർക്കാർ എടുത്താലും സബ്സിഡി നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇനി മുതൽ സബ്സിഡി സർക്കാർ നേരിട്ട് നൽകുമെന്ന് കെ.കൃഷ്ണൻകുട്ടി പറഞ്ഞു. 3.1% മാത്രമാണ് വൈദ്യുതി ചാർജ് കൂട്ടിയത്. ചെറിയ ചാർജ് വർധനയില്ലാതെ പോകാനാകില്ല. പുതിയ ജലവൈദ്യുതി പദ്ധതികൾ തുടങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസം 120 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സബ്സിഡി നൽകിയിരുന്നത്. യൂനിറ്റിന് 85 പൈസ വരെയാണ് ഇത്തരത്തിൽ സബ്സിഡി അനുവദിച്ചിരുന്നത്. രണ്ടു മാസം കൂടുമ്പോഴാണ് വൈദ്യുതി ബിൽ വന്നിരുന്നത്. അങ്ങനെ 240 യൂനിറ്റ് വരെ ഉപയോഗിക്കുമ്പോൾ സബ്സിഡി ലഭിച്ചിരുന്നു. മാസം 100 യൂനിറ്റ് ഉപയോഗിക്കുന്നവർക്ക് കുറഞ്ഞത് 44 രൂപയോളം സബ്സിഡി ഇളവ് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.