കാട്ടാന ആക്രമണം: പാലക്കാട് ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു

പാലക്കാട്: പുതുശേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. താൽകാലിക വാച്ചർ മോഹനനാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേറ്റു.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ ആനയെ പടക്കം പൊട്ടിച്ച് തുരത്താനുള്ള ശ്രമത്തിലായിരുന്നു വാച്ചർമാർ. ഇതിനിടെ, തിരികെ വന്ന കാട്ടാന വാച്ചർമാരെ ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Wild Elephant Attack in Palakkad -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.