അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവ് മരിച്ചു

അതിരപ്പിള്ളി: കാട്ടാന ആക്രമണത്തിൽ അതിരപ്പിള്ളിയിൽ ആദിവാസി യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി മേഖലയിലെ തമ്പാന്‍റെ മകൻ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി രാത്രി 9.30ഓടെയാണ് സംഭവം. വനത്തിൽനിന്നും സെബാസ്റ്റ്യനും കൂട്ടുകാരും തേൻ ശേഖരിച്ച് മടങ്ങുകയായിരുന്നു. വീടിന് 100 മീറ്റർ മാത്രം അകലെ വെച്ചാണ് കാട്ടാന ആക്രമണമുണ്ടായത്.

നാട്ടുകാർ സംഘടിച്ച് ആനയെ തുരത്തി നടത്തിയ തിരച്ചിലിൽ സെബാസ്റ്റ്യന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിജയൻ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു.

മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. 

Tags:    
News Summary - Wild elephant attack in Athirappilly; Tribal youth dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.