കുച്ചിപ്പുടി കാണാൻ കുടുംബവുമായെത്തി ഐ.എം. വിജയൻ

തൃശൂർ: "എൻ്റെ സ്വന്തം തൃശൂരിൽ കലാപൂരം വീണ്ടും വിരുന്നെത്തിയതിൽ സന്തോഷമുണ്ട്. ഭാര്യ രാജി നല്ല നർത്തകിയാണ്. സ്കൂൾതലം മുതൽ നൃത്തയിനങ്ങളിൽ മത്സരിച്ചു സമ്മാനങ്ങൾ നേടിയിട്ടുണ്ട്. അതുകൊണ്ട് ഇന്ന് അവളെയും കൂട്ടിയിങ്ങ് പോന്നു" - പ്രധാന വേദിയൽ കുച്ചിപ്പുടി കാണാൻ കുടുംബവുമായെത്തിയ ഐ.എം. വിജയൻ പറഞ്ഞു.

ഭാര്യ രാജി, പേരക്കുട്ടി ഫാത്തിമ എന്നിവർക്കൊപ്പമാണ് തൃശൂരിൻ്റെ സ്വന്തം ഐ.എം. വിജയൻ കലോത്സവ വേദിയിൽ എത്തിയത്. മേളയിൽ ആദ്യ ദിനം മുതൽ സജീവമാണ് വിജയൻ. നർത്തകി കൂടിയായ ഭാര്യ രാജി സ്കൂൾ പഠനകാലത്ത് സംസ്ഥാന കലോത്സവങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

1992ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തത്തിന് സമ്മാനം ലഭിച്ച കാര്യവും രാജി ഓർത്തെടുത്തു. ഭാര്യക്കും പേരക്കുട്ടിക്കുമൊപ്പം ഏറെ നേരം പ്രധാന വേദിയിൽ ചെലവഴിച്ചാണ് ഐ.എം. വിജയൻ മടങ്ങിയത്.

Full View
Tags:    
News Summary - im vijayan on kalolsavam with family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.