ആസ്വാദനത്തിന് അവശതകളില്ല; 85ലും ഉഷാറാണ് ജോർജ് മാസ്റ്റർ

തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവശതയില്ലാത്ത ആസ്വാദനത്തിന്‍റെ മുഖമായി മാറുകയാണ് 85കാരൻ കെ.ആർ. ജോർജ് മാസ്റ്റർ. ശാരീരിക അവശതകൾക്കിടയിലും ഉഷാറായി മാഷ് രംഗത്തുണ്ട്.

തൃശ്ശൂർ സെന്‍റ്. തോമസ് ഹയർ സെക്കന്‍ററി സ്കൂൾ മുൻ അധ്യാപകനായിരുന്നു വെങ്കിടങ്ങ് സ്വദേശിയായ ജോർജ് മാസ്റ്റർ. ജില്ലയിൽ നടന്ന കലോത്സവങ്ങളിൽ സംഘാടക സമിതി ഭാരവാഹിയായിരുന്നു. മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവമായ മാസ്റ്റർ, 'കേരള കാഹളം' എന്ന വാർത്താപത്രിക പ്രസിദ്ധീകരിക്കുന്നുണ്ട്.

മുൻ വർഷങ്ങളിലെ കലോത്സവങ്ങളിൽ ഓരോ ഇനങ്ങളിലും വലിയ ശബ്ദഘോഷം ഉണ്ടായിരുന്നില്ലെന്നും പക്കമേളവും കാവ്യാലാപനത്തിലും അക്ഷരസ്ഫുടത ഉണ്ടായിരുന്നുവെന്നും ജോർജ് മാസ്റ്റർ ചൂണ്ടിക്കാട്ടി.

Tags:    
News Summary - jeorge master an 85 year old man in youth festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.