Posted On
date_range Updated On
date_range ഹിമാലയത്തിലേക്ക് സൈക്കിള്‍ യാത്ര നടത്തി ശ്രദ്ധേയനായ സഞ്ചാരി അഷ്‌റഫ് മരിച്ച നിലയിൽ
തൃശൂർ: ഹിമാലയത്തിലേക്ക് അടക്കം നടത്തിയ സൈക്കിൾ യാത്രയിലൂടെ ശ്രദ്ധേയനായ സഞ്ചാരി തൃശൂർ പത്താംകല്ല് സ്വദേശി അഷ്റഫിനെ (43) മരിച്ച നിലയിൽ കണ്ടെത്തി. വടക്കാഞ്ചേരി എടങ്കക്കാട് റെയിൽവേ ട്രാക്കിനോട് ചേർന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് രാവിലെ പത്തോടെ മൃതദേഹം കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചു. സമീപത്തെ തോട്ടുപാലത്തിന് മുകളിൽനിന്ന് വീണതാകാമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സാഹസിക യാത്ര ഇഷ്ടപ്പെട്ടിരുന്ന അഷ്റഫ്, സൈക്കിളിൽ ഹിമാലയവും ലഡാക്കുമെല്ലാം സഞ്ചരിച്ചിരുന്നു. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.