ഭാര്യക്ക്​ മാനസിക രോഗമുണ്ടെന്ന്​ കൊല്ലപ്പെട്ട ജിത്തുവി​െൻറ പിതാവ്​

കൊട്ടിയം(കൊല്ലം): കാണാതായ പതിനാലുകാര​​​​​​​െൻറ മൃതദേഹം കൈകാലുകൾ വെട്ടിമാറ്റപ്പെട്ട് കത്തി കരിഞ്ഞ നിലയിൽ കാണപ്പെട്ട സംഭവത്തിൽ കുറ്റസമ്മതം നടത്തിയ മാതാവ് ജയയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊല്ലപ്പെട്ട ജിത്തുവി​​​​​​​െൻറ പിതാവ് ജോബിനെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഭാര്യക്ക് മാനസിക രോഗമുണ്ടെന്നാണ് ഇയാൾ  പൊലീസിനോട് പറഞ്ഞത്. എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല.

അയൽ വീട്ടിൽ നിന്നാണ് മൃതദേഹം കത്തിക്കാൻ മണ്ണെണ്ണ വാങ്ങിയതെന്ന്​ ജയ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. താൻ ഒറ്റക്കാണ് കൊല നടത്തിയതെന്ന മൊഴിയിൽ മാതാവ് ജയ ഉറച്ചു നിൽക്കുകയാണ്. വീടിന് പുറകിലും അടുത്തുള്ള റബ്ബർ തോട്ടത്തിൽ വച്ചുമാണ് മൃതദേഹം കത്തിച്ചതെന്നാണ് ഇവർ പറയുന്നത്. 

സംഭവവുമായി ബന്ധപ്പെട്ട് ജയയോടെപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത കുരീപ്പള്ളി സ്വദേശിയായ ട്യൂട്ടോറിയൽ അധ്യാപകനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. വീണ്ടും ഹാജരാകണമെന്ന നിർദേശം നൽകിയാണ് ഇയാളെ വിട്ടയച്ചിട്ടുള്ളത്. 

മൃതദേഹത്തിൽ കാണാതായ  ശരീരഭാഗങ്ങൾ എവിടെ എന്ന്​ കണ്ടെത്തെണ്ടതുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം കസ്റ്റഡിയിലുള്ളകുട്ടിയുടെ മാതാവിനെയും പിന്നിട് പിതാവിനെയും ചോദ്യം ചെയ്യും. കുരീപ്പള്ളി നെടുമ്പന കാട്ടൂർ മേലേ ഭാഗം സെബദിൽജിത്തു ജോബിനെയാണ് ബുധനാഴ്ച വൈകിട്ട്​ കൊല ചെയ്യപ്പെട്ട നിലയിൽ കാണപ്പെട്ടത്. ജിത്തുവി​​​​​​​െൻറ അയൽവാസികളെയും പൊലീസ് നിരീക്ഷിച്ചുവരികയാണ്. 

Tags:    
News Summary - Wife is mentally illed Says Father Of Jithu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.