Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ എതിർപ്പെന്തിന്? - സുപ്രീംകോടതി
ന്യൂഡല്ഹി: നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെ എന്തിനാണ് എതിര്ക്കുന്നതെന്ന് കേരള സർക്കാറിനോടും പ്രതിയായ എം. ശിവശങ്കറിനോടും സുപ്രീംകോടതി ചോദിച്ചു.
കേസ് ബംഗളൂരുവിലേക്ക് മാറ്റാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച ഹരജിയെ എതിർക്കരുതായിരുന്നെന്ന് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, രാജേഷ് ബിന്ദാള് എന്നിവരടങ്ങുന്ന ബെഞ്ച് ഇരുവരോടുമായി പറഞ്ഞു.
കേസിലെ എല്ലാ പ്രതികളെയും കക്ഷിയാക്കാന് നിര്ദേശിച്ച് ഇ.ഡിയുടെ ട്രാന്സ്ഫര് ഹരജി രണ്ട് ആഴ്ചക്ക് ശേഷം പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.