ക​റ​ന്‍റ് തി​ന്നും കാ​ലം; 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപഭോഗം ജൂലൈയിൽ

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ​യി​ലെ പ​ര​മാ​വ​ധി പ്ര​തി​ദി​ന വൈ​ദ്യു​തി ഉ​പ​യോ​ഗം ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന​താ​ണെ​ന്ന്​ കെ.​എ​സ്.​ഇ.​ബി. 2025നെ ​അ​പേ​ക്ഷി​ച്ച് 12 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2018 പ്ര​ള​യ വ​ർ​ഷ​ത്തി​ൽ വൈ​ദ്യു​തി ഉ​പ​ഭോ​ഗം അ​സാ​ധാ​ര​ണ​മാ​യി കു​റ​ഞ്ഞ​തി​നാ​ലാ​ണ് 2019ൽ ​താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2016ൽ 60 ​ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി​രു​ന്നു പ്ര​തി​ദി​ന ഉ​പ​യോ​ഗം. ക​ഴി​ഞ്ഞ ര​ണ്ട്​ വ​ർ​ഷം അ​ത്​ 76 ദ​ശ​ല​ക്ഷം യൂ​നി​റ്റാ​യി. ജൂ​ലൈ വ​രെ മാ​ത്രം 86 ദ​ശ​ല​ക്ഷ​ത്തി​ലേ​ക്ക്​ അ​ത്​ ഉ​യ​ർ​ന്നു.

മ​ഴ​കു​റ​ഞ്ഞ​തും എ.​സി​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തു​മാ​ണ്​ വൈ​ദ്യു​തി ഉ​പ​ഭോ​ഗ​ത്തി​ന്‍റെ നി​ര​ക്ക്​ വ​ർ​ധ​ന​ക്ക്​ പ്ര​ധാ​ന​കാ​ര​ണം. കേ​ര​ള​ത്തി​ലെ എ​ല്ലാ എ.​സി​ക​ളും 25 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ സെ​റ്റ്​ ചെ​യ്താ​ൽ ഒ​രു ല​ക്ഷം യൂ​നി​റ്റ്​ വൈ​ദ്യു​തി ലാ​ഭി​ക്കാ​നാ​കും. കേ​ര​ളം ക​ണ്ട​തി​ൽ​വെ​ച്ച്​ ഏ​റ്റ​വും വ​ലി​യ വൈ​ദ്യു​ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ​യാ​ണ്​ ക​ട​ന്നു​പോ​കു​ന്ന​ത്. ​

മ​ഴ​യി​ല്ല, ഡാ​മു​ക​ളി​ൽ വെ​ള്ള​വു​മി​ല്ല. ഉ​പ​ഭോ​ക്​​താ​ക്ക​ൾ സ​ഹ​ക​രി​ച്ചാ​ലേ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​ക്കാ​ൻ സാ​ധി​ക്കൂ. പ​ക​ൽ സ​മ​യ​ത്തോ രാ​ത്രി ര​ണ്ടി​നു​ശേ​ഷ​മോ വൈ​ദ്യു​തി വാ​ഹ​ന​ങ്ങ​ൾ ചാ​ർ​ജ്​ ചെ​യ്യ​ണം. ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, വാ​ഷി​ങ്​ മെ​ഷീ​ൻ, പ​മ്പു​ക​ൾ എ​ന്നി​വ രാ​ത്രി ഏ​ഴി​നു​ശേ​ഷം ഉ​പ​യോ​ഗി​ക്ക​രു​ത്. അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. അ​ത്യാ​വ​ശ്യ​മി​ല്ലാ​ത്ത ലൈ​റ്റു​ക​ളും ഉ​പ​ക​ര​ണ​ങ്ങ​ളും രാ​ത്രി ഏ​ഴി​നു​ശേ​ഷം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും കെ.​എ​സ്.​ഇ.​ബി നി​ർ​ദേ​ശി​ച്ചു.

മ​ഴ കു​റ​വാ​യ​താ​ണ് വൈ​ദ്യു​തി പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് വി​ശ​ദീ​ക​രി​ക്കു​ന്നു. 4.29 പൈ​സ​ക്ക്​ കി​ട്ടു​മാ​യി​രു​ന്ന വൈ​ദ്യു​തി ക​രാ​ര്‍ റ​ദ്ദാ​യ​തും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി. പ​ക​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി സ്റ്റോ​ര്‍ ചെ​യ്യാ​ന്‍ സം​വി​ധാ​ന​മി​ല്ല. വാ​യ്പ വാ​ങ്ങി​യ വൈ​ദ്യു​തി തി​രി​ച്ചു​കൊ​ടു​ക്കേ​ണ്ടി​വ​രു​ന്നു. പ​ക​ലും രാ​ത്രി​യും കൂ​ടി മാ​ത്ര​മേ അ​ധി​ക വൈ​ദ്യു​തി കി​ട്ടൂ. വൈ​ദ്യു​തി സ്റ്റോ​ര്‍ ചെ​യ്യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കാ​ന്‍ ത​ന്നെ 850 കോ​ടി രൂ​പ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും. 1600 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യാ​ണ് കേ​ര​ള​ത്തി​ല്‍ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​ത്. 4500 മു​ത​ല്‍ 5000 മെ​ഗാ​വാ​ട്ട് വ​രെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും മ​ന്ത്രി​യും ബോ​ർ​ഡും വ്യ​ക്​​ത​മാ​ക്കു​ന്നു.

ആസൂത്രണത്തിൽ വീഴ്ച; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമീഷന്റെ രൂക്ഷവിമർശനം

തിരുവനന്തപുരം: ആസൂത്രണത്തിൽ കെ.എസ്.ഇ.ബി വീഴ്ചവരുത്തുന്നതായി വൈദ്യുതി റെഗുലേറ്ററി കമീഷന്‍റെ വിമർശനം. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള ടെൻഡറുകൾ ജൂലൈ ഒന്നിന് സ്റ്റാൻഡിങ് കമ്മിറ്റിയും രണ്ടിന് ഉന്നത ഉദ്യോഗസ്ഥരുടെ കോർ കമ്മിറ്റിയും അംഗീകരിച്ചതാണ്. അനുമതിക്കായി കമീഷന് അപേക്ഷ നൽകിയത് 14 ദിവസം കഴിഞ്ഞാണ്. വൈദ്യുതിനിയന്ത്രണം നിലനിൽക്കേ ഇത്ര വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കമീഷൻ കുറ്റപ്പെടുത്തി. വൈദ്യുതിഭവനിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള കമീഷൻ ഓഫിസിലേക്ക് തീരുമാനമെത്താൻ 14 ദിവസം വേണോ?

പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ലഭ്യമായിരിക്കേ ലോഡ്‌ ഷെഡിങ് ഏർപ്പെടുത്തിയത് വീഴ്ചയാണ്. യൂനിറ്റിന് 5.96 രൂപക്ക് 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലെ ലാഭനഷ്ടങ്ങൾ ബോർഡ് വിലയിരുത്തിയില്ല. 22 ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ ജോലിചെയ്യുന്ന സ്ഥാപനത്തിന് അത് കഴിയാത്തതിൽ കമീഷൻ അതൃപ്തി അറിയിച്ചു. പകൽ വൈദ്യുതി മിച്ചമായതിനാൽ പുറമേനിന്ന് വാങ്ങുന്നതിൽ ഒരു കോടി യൂനിറ്റാണ് ദിവസേന വേണ്ടെന്നുവെക്കുന്നത്. ഇതിന് ഫിക്സഡ് ചാർജ് നൽകണം. ഇത് ബോർഡിന് നഷ്ടമുണ്ടാക്കുന്നു. ഇപ്പോൾ അധികമായി 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത് പകൽസമയത്തേക്കും ലഭിക്കും. അതോടെ മിച്ചം 1.2 കോടി യൂനിറ്റായി ഉയരും. പകൽ വൈദ്യുതി ഉപഭോഗ നിരക്കിൽ പത്ത് ശതമാനം മാത്രമാണ് ഇളവ് നൽകുന്നത്. ഇത് 25 ശതമാനമാക്കിയാൽ ഉപഭോഗം കൂടും. ആവശ്യപ്പെട്ടിട്ടും ഈ ഇളവ് നൽകാൻ ഉദ്യോഗസ്ഥർ താൽപര്യപ്പെടുന്നില്ല.

സോളാർ വൈദ്യുതി ശേഖരിക്കാനുള്ള ബാറ്ററി സ്റ്റോറേജ് നിലയങ്ങളുടെ നിർമാണപുരോഗതി കമീഷൻ തേടിയെങ്കിലും കൃത്യമായ മറുപടി നൽകിയില്ല. ജൂലൈയിൽ അസാധാരണ സാഹചര്യമുണ്ടായിട്ടും ഏപ്രിലിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വൈദ്യുതി ആവശ്യകത കണക്കാക്കുന്നതിലെ അശാസ്ത്രീയത കമീഷൻ ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബിക്ക് തോന്നുംപടി വൈദ്യുതി നിയന്ത്രിക്കാനാവില്ല.

ലോഡ് ഷെഡിങ്ങിന് സാധ്യതയുള്ള സമയവും ദൈർഘ്യവും ജനത്തെ മുൻകൂട്ടി അറിയിക്കണം. ഒരു പ്രദേശത്ത് ഒരാഴ്ച ഒരേസമയം നിയന്ത്രണം ഏർപ്പെടുത്തണം. കമീഷൻ ഇക്കാര്യം ആവർത്തിച്ച് ആവശ്യപ്പെട്ടതോടെ സമ്മതമാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ഉപഭോക്താക്കൾക്ക് എസ്.എം.എസ് നൽകാൻ കെ.എസ്.ഇ.ബിക്ക് സംവിധാനമില്ലേയെന്നും കമീഷൻ ചോദിച്ചു.

Tags:    
News Summary - Electricity consumption is also changing; July saw the highest electricity consumption in 10 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.