കേരള ഹൈകോടതി

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോച്യാവസ്ഥ; ഹൈകോടതി ഇടപെടലുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ശോച്യാവസ്ഥയിൽ ഹൈകോടതിയുടെ അടിയന്തര ഇടപെടലുണ്ടായേക്കും. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതുസംബന്ധിച്ച് കോടതി പൊതു മാർഗനിർദേശം പുറപ്പെടുവിക്കുമെന്നാണ് വിവരം. തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ഹൈകോടതി ജഡ്ജിമാരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനക്ക് പിന്നാലെയാണ് കോടതിയുടെ കർശന നീക്കം.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയുമാണ് കഴിഞ്ഞദിവസം പേരൂർക്കടയിലെ ആശുപത്രിയിൽ പരിശോധന നടത്തിയത്. ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജഡ്ജിമാർക്കൊപ്പമുണ്ടായിരുന്നു.

ആശുപത്രിയിലെ മോശം സാഹചര്യങ്ങളും രോഗികൾ നേരിടുന്ന ബുദ്ധിമുട്ടുകളും സംഘം നേരിട്ട് വിലയിരുത്തി. പേരൂർക്കട ഉൾപ്പെടെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഏറ്റവും വലിയ പ്രതിസന്ധി ജീവനക്കാരുടെ കുറവാണെന്ന് വിദഗ്ധസംഘം വിലയിരുത്തി. ഇത് നിലവിലെ ജീവനക്കാരുടെ ജോലിഭാരം ഇരട്ടിയാക്കുന്നു. മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികൾ പ്രവർത്തിക്കുന്നതിൽ സംഘം അതൃപ്തി പ്രകടിപ്പിച്ചു. 

Tags:    
News Summary - Poor conditions in mental health centers; High Court intervention likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.