Posted On
date_range Updated On
date_range വീട് പൊളിക്കുന്നതിനിടെ സ്ലാബിനിടയിൽ കുടുങ്ങി മരിച്ചു
തിരുവങ്ങൂർ: ജോലിക്കിടെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് ചെറുപുനത്തിൽ സ്വാമി (63) മരിച്ചു. ബന്ധുവീട്ടിലെ പഴയ കോൺക്രീറ്റ് വീട് പൊളിച്ചുകൊണ്ടിരിക്കെയാണ് അപകടം. അരക്ക് മുകളിൽ സ്ലാബിൽ കുടുങ്ങി ഏറെ സമയം കഴിഞ്ഞാണ് അടുത്ത വീട്ടുകാർ സംഭവമറിയുന്നത്. മറ്റാരും ജോലി സ്ഥലത്തുണ്ടായിരുന്നില്ല.
സംഭവമറിഞ്ഞ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: ശുഭ. മകൻ: സബീഷ്. മരുമകൾ: സോണിമ. സഹോദരങ്ങൾ: രാമൻ, ശശി, അമ്മുക്കുട്ടി, പുഷ്പ, പരേതനായ ബാലൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.