അഫ്‌സൽ
പൊൻകുന്നം: ടയർ മാറുന്നതിനിടയിൽ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് വീണ് യുവാവ് മരിച്ചു. ശാന്തിഗ്രാം കടമ്പനാട്ട് അബ്‌ദുൽ ഖാദറിന്റെ മകൻ അഫ്‌സൽ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ വരുമ്പോൾ കൊല്ലം തേനി ദേശീയപാതയിൽ പൊൻകുന്നം ശാന്തിപ്പടിയിൽ വൈദ്യുതി ഭവന്റെ സമീപത്ത് വച്ച് രാവിലെ 8.30 ഓടെയായിരുന്നു അപകടം.
മധുരയിൽ നിന്ന് പച്ചക്കറി കയറ്റി തിരികെ പൊൻകുന്നത്തെ പച്ചക്കറി കടയിലേയ്ക്ക് വരികയായിരുന്നു. പഞ്ചറായ ടയർ മാറുന്നതിനായി വെച്ച ജാക്കി തെന്നിമാറി വാഹനം പച്ചക്കറി സഹിതം അഫ്‌സലിന്റെ ശരീരത്തിലേക്ക് വീണു. അഫ്‌സൽ വാഹത്തിനടിയിൽപ്പെടുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്നവർ ഓടിയെത്തി വാഹനം ഉയർത്തിയാണ് അഫ്‌സലിനെ പുറത്തെടുത്ത്.
ഉടൻതന്നെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പൊൻകുന്നം സ്റ്റാൻഡിലെ ഓട്ടോ റിക്ഷാ തൊഴിലാളി കൂടിയാണ് അഫ്‌സൽ. അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.