തിരുവനന്തപുരം: പ്ലാസ്റ്റിക് നിരോധനത്തിന് സംസ്ഥാന സർക്കാർ തീരുമാനമെടുത്തതേ ാടെ ബദലുകൾക്കുള്ള ആലോചനകൾ സജീവമായി. വിവിധ ജില്ലകളിൽ നിലവിലുള്ള ബദൽ സംവിധാന ങ്ങൾക്ക് പുറമേ, പുതിയ പദ്ധതികളും പരിഗണനയിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്ര ീയുമാണ് പ്രധാനമായും ഇതിന് നേതൃത്വം നൽകുന്നത്.
തിരുവനന്തപുരം നഗരസഭയുടെ നേ തൃത്വത്തിൽ തുണിസഞ്ചി നിർമാണത്തിനായി മുട്ടട, വള്ളക്കടവ്, നെട്ടയം, വലിയവിള, അമ്പലത്തറ എന്നിവിടങ്ങളിലായി അഞ്ച് യൂനിറ്റുകൾ തുടങ്ങിക്കഴിഞ്ഞു. കുടുംബശ്രീയാണ് നടത്തിപ്പ്. തുണിയും തയ്യൽ െമഷീനും നൂലും അടക്കം നഗരസഭ വാങ്ങി നൽകി. ഒരു ലക്ഷത്തിലധികം തുണിസഞ്ചികൾ സ്ഥാപനങ്ങളിൽ ഇതിനകം എത്തിച്ചുകഴിഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ ഇടപെടൽ നടത്തുമെന്ന് മേയർ കെ. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പ്ലാസ്റ്റിക്കിനെതിരെ ഹരിതകേരള മിഷൻ സംസ്ഥാന തലത്തിൽ ബോധവത്കരണ പ്രവർത്തനം ഏറ്റെടുത്തു നടത്തുമെന്ന് ഉപാധ്യക്ഷ ഡോ. ടി.എൻ. സീമ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ നിയമത്തിനപ്പുറം സമൂഹത്തിൽ വലിയൊരു അന്തരീക്ഷമുണ്ടാവണം. അതിനുള്ള പ്രവർത്തനമാണ് ഹരിതമിഷൻ ചെയ്യുന്നതെന്നും സീമ പറഞ്ഞു.
പ്ലാസ്റ്റിക് വിരുദ്ധ നീക്കത്തിൽ സംസ്ഥാനത്തിന് മാതൃകയായി ചൂണ്ടിക്കാട്ടാവുന്നതാണ് കണ്ണൂരിൽ നടത്തിയ പ്ലാസ്റ്റിക് നിരോധനം. തദേശസ്ഥാപനങ്ങളുടെ ഇടപെടലിനൊപ്പം വ്യക്തികളുടെ സഹകരണംകൂടിയായപ്പോൾ പ്ലാസ്റ്റിക് നിരോധനം വൻ വിജയമായി. പ്ലാസ്റ്റിക് കവറുകൾക്ക് ബദലായി തുണിസഞ്ചി വ്യാപകമാക്കി. പ്ലാസ്റ്റിക്കിനെ മാറ്റിനിർത്താനാവില്ലെന്ന് ഉറപ്പിച്ച മത്സ്യവിപണിയിൽപോലും തുണിസഞ്ചി വിപ്ലവം കൊണ്ടുവരാൻ കണ്ണൂരുകാർക്കായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.