വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്കം​കു​റി​ച്ച് ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം മ​ല​പ്പു​റ​ത്ത് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബ്ര​മ​ണി അ​റു​മു​ഖം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘ഫാഷിസം വരില്ലെന്ന് കേരളത്തിനും തമിഴ്നാടിനും ആശ്വസിക്കാനാവില്ല’; വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. പ്രതിനിധി സമ്മേളനം നടക്കുന്ന പി.സി. ഹംസ-തെന്നിലാപുരം രാധാകൃഷ്ണൻ നഗറിൽ (താജ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം പതാക ഉയർത്തി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രമണി അറുമുഖം ഉദ്ഘാടനം ചെയ്തു.

പെരിയാറിന്‍റെ നാടാണ് തമിഴ്നാട് എന്നതുകൊണ്ടോ അയ്യങ്കാളിയുടെ നാടാണ് കേരളം എന്നതുകൊണ്ടോ ഇവിടെ രണ്ടിടത്തും ഫാഷിസം വരില്ല എന്ന് ആശ്വസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസം ഏതുരൂപത്തിലും വരാമെന്നതിനാൽ നിതാന്ത ജാഗ്രത ആവശ്യമാണ്. മതേതര പക്ഷത്തുള്ള ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഒരുമിച്ചു നിലയുറപ്പിക്കാതെ സംഘ്പരിവാർ സർക്കാറിനെ താഴെയിറക്കാൻ സാധിക്കില്ല. ഈ വിഷയത്തിൽ കോൺഗ്രസ് അടക്കമുള്ള ചില പാർട്ടികൾ പുലർത്തുന്ന അനാവശ്യ പിടിവാശിയും വിമുഖതയും ദൗർഭാഗ്യകരമാണ്. സംഘ് വിരുദ്ധ മതേതര രാഷ്ട്രീയ കൂട്ടായ്മക്കായുള്ള ശ്രമങ്ങൾ വെൽഫെയർ പാർട്ടി പൂർവാധികം ശക്തിയോടെ തുടരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കരിപ്പുഴ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി കെ.എ. ഷഫീഖ് രാഷ്ട്രീയ റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഫെഡറൽ വർക്കിങ് കമ്മിറ്റി അംഗം കെ.എസ്. അബ്ദുറഹ്മാൻ അഭിവാദ്യ പ്രഭാഷണം നടത്തി.

സമ്മേളന ജനറൽ കൺവീനർ റസാഖ് പാലേരി, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ദേശീയ പ്രസിഡന്‍റ് ഷംസീർ ഇബ്രാഹിം, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി ഇ.സി. ആയിശ, സംസ്ഥാന ട്രഷറർ പി.എ. അബ്ദുൽ ഹക്കീം, സംസ്ഥാന സെക്രട്ടറിമാരായ കൃഷ്ണൻ കുനിയിൽ, സജീദ് ഖാലിദ്, എസ്. ഇർഷാദ്, വിമൻ ജസ്റ്റിസ് മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ് ജ്യോതിവാസ് പറവൂർ, ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നജ്‌ദ റൈഹാൻ, അസറ്റ് പ്രതിനിധി ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പോർട്ട് ചർച്ചക്കുശേഷം പുതിയ സംസ്ഥാന പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി, ഫെഡറൽ ജനറൽ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കും.

വ്യാഴാഴ്ച മലപ്പുറം ജില്ലയിലെ ഒരു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന ബഹുജന റാലിയും വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയും സമ്മേളനം സമാപിക്കും.

Tags:    
News Summary - Welfare Party state conference begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.