പാചകവാതക-ഇന്ധന വിലവർധനവിനെതിരെ വെൽഫെയർ പാർട്ടി നടത്തിയ പ്രതിഷേധ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടറിയേറ്റിനു മുന്നിൽ വൈസ് പ്രസിഡണ്ട് റസാഖ് പാലേരി നിർവഹിക്കുന്നു

പാചകവാതക-ഇന്ധന വിലവർധനവ്​; ആയിരം കേന്ദ്രങ്ങളിൽ പ്രതിഷേധവുമായി വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ കാലത്തും പാചകവാതകത്തിനും ഇന്ധനത്തിനും അനിയന്ത്രിതമായി വില വർധിപ്പിക്കുന്നതിനെതിരെ സംസ്ഥാനത്തുടനീളം വെൽഫെയർ പാർട്ടി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റിനു മുന്നിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ധനവില നൂറു കടന്ന സന്ദർഭത്തിലും ജനങ്ങളുടെമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കാനാണ് പാചകവാതക വിലവർധനവിലൂടെ സർക്കാർ ശ്രമിക്കുന്നതെന്ന്​ അ​ദ്ദേഹം പറഞ്ഞു.


ഒരു വർഷത്തിനുള്ളിൽ 35 രൂപയിലധികമാണ് പെട്രോളി​െൻറ വില വർധിച്ചത്​. ഇതിൽ 20 രൂപയോളം കേന്ദ്ര-സംസ്ഥാനങ്ങളുടെ അധികനികുതിയാണ്. ഈ തുക ഒഴിവാക്കാൻ സർക്കാറുകൾ തയ്യാറാകണം. ഇന്ധനവില നിയന്ത്രണാധികാരം കമ്പനികളിൽ നിന്ന് സർക്കാർ തിരിച്ചെടുക്കണം.

പാചകവാതകത്തിന് ജനങ്ങൾക്ക് ലഭ്യമാകേണ്ട സബ്സിഡി കഴിഞ്ഞ രണ്ടു വർഷമായി സർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഒരു വർഷം കൊണ്ട് 250 രൂപയാണ് ഗാർഹിക പാചകവാതകത്തിലെ വർധനവ്. ബാങ്കുകളുമായി ആധാർ ബന്ധിപ്പിക്കുന്നതിലൂടെ ജനങ്ങൾക്ക് നൽകിവന്ന സബ്​സിഡി പൂർണമായി ഒഴുവാക്കാനാണ് ഭരണകൂടം ലക്ഷ്യംവെച്ചത്. സബ്​സിഡി നൽകാതെ ജനങ്ങളെ കബളിപ്പിച്ച സർക്കാർ 20,000 കോടിയാണ് പ്രസ്തുത ഇനത്തിൽ തട്ടിയെടുത്തത്. ജനങ്ങളുടെ കൈയിലെ പണവും വിഭവങ്ങളും കോർപ്പറേറ്റുകൾക്ക് പിടിച്ചുപറിക്കാൻ അവസരമൊരുക്കുന്ന സർക്കാറിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം ആയിരത്തിൽപരം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ നടന്നു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.