മാർക്ക് ദാനം: മന്ത്രി ജലീലിനെ മാറ്റി നിർത്തി അന്വേഷിക്കണം - വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം : സാങ്കേതിക സര്‍വകലാശാലയിലെ മാര്‍ക്ക് ദാന ആരോപണത്തില്‍ മന്ത്രിയെ മാറ്റി നിര്‍ത്തി സമഗ്രാന്വേ ഷണം നടത്തണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഫയൽ അദാലത്തിൽ മാർ ക്ക് ദാനത്തിന് തീരുമാനമെടുത്തിരുന്നുവെന്ന് സർവകലാശാല തന്നെ നൽകിയ രേഖയിൽ വ്യക്തമാകുന്നുണ്ട്, ഇത് ചട്ടങ്ങള്‍ ക്കു വിരുദ്ധമാണ്.

ഇക്കാര്യത്തില്‍ വി.സിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും പറയുന്ന കാര്യത്തില്‍ വൈരുദ്ധ്യമുണ ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ പ്രൈവറ്റ് സെക്രട്ടറി, മന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറി കേരള സാങ്കേതിക സര്‍വ്വകലാശാലയിലും, എം ജി സര്‍വ്വകലാശാലയിലും ഫയല്‍ അദാലത്തില്‍ പങ്കെടുത്തത് ദുരൂഹമാണ്.

സ്റ്റാഫ് പങ്കെടുത്ത കാര്യം മന്ത്രി ആദ്യം നിഷേധിച്ചത് കളവായിരുന്നു എന്ന് പിന്നീട് വ്യക്തമായി. റിസള്‍ട്ട് പ്രഖ്യാപിച്ച ശേഷം, പാസ് ബോര്‍ഡിന്റെ ശുപാര്‍ശയില്ലാതെ വര്‍ഷം ഏതെന്ന് പോലും പറയാതെ 5 മാര്‍ക്ക് വീതം ദാനം ചെയ്യാന്‍ സിന്ഡിക്കേറ്റ് തീരുമാനിച്ചത് സംശയാസ്പദമാണ്.

ക്രമക്കേടുകളിലൂടെയും ചട്ടവിരുദ്ധവുമായ നടപടികളിലൂടെയുമാണ് മാർക്കു ദാനം നടന്നത് എന്നാണ് ഇത് വ്യക്തമാക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിശ്വാസ്യതയ്ക്കും സുതാര്യതയ്ക്കും മങ്ങലേല്‍പിക്കുന്ന ആരോപണം സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Tags:    
News Summary - Welfare party on kt jaleel issue-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.