'സിനിമയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ചാൻസ് ചോദിച്ചിട്ടില്ല, ജയമോഹൻ ഇഷ്ട നേതാവ്'- മുകേഷ് എം.എൽ.എ

കൊല്ലം: സിനിമയിലാണെങ്കിലും രാഷ്ട്രീയത്തിലാണെങ്കിലും ചാൻസ് ചോദിച്ചിട്ടില്ലെന്ന് എം. മുകേഷ് എം.എൽ.എ. കൊല്ലത്ത് സ്ഥാനാർഥിയാകില്ലെന്ന വാർത്തയെ തുടർന്ന് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊല്ലം മണ്ഡലത്തിൽ ജയമോഹൻ ആണ് സ്ഥാനാർഥിയെങ്കിൽ അദ്ദേഹത്തിനൊപ്പം പൂർണമായും പ്രവർത്തിക്കുമെന്നും കൊല്ലത്ത് ജയമോഹൻ ജയിക്കുമെന്നും മുകേഷ് കൂട്ടിച്ചേർത്തു. ജയമോഹൻ ഇഷ്ട നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

'പാർട്ടിയുടെ തീരുമാനം അംഗീകിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് പലയിടത്തും തിരിച്ചടി നേരിട്ടപ്പോഴും പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷം കൊല്ലം മണ്ഡലത്തിലുണ്ടായിരുന്നു.പലരും അത് മറച്ചുവച്ചു. ഞാൻ ഇറങ്ങിപോകുമ്പോൾ എന്‍റെ വികസന പ്രവർത്തനങ്ങൾ അംഗീകരിച്ചു എന്നതിന്‍റെ തെളിവാണ് ആ ഭൂരിപക്ഷം.

നിയമസഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം പതിനായിരത്തിന് അപ്പുറമുണ്ടാകും. സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളാകും വിലയിരുത്തപ്പെടുക. മറ്റ് പല വിഷയങ്ങളും ഉയർത്തിക്കാട്ടാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതിനൊക്കെ രണ്ടോ മൂന്നോ മണിക്കൂർ മാത്രമേ ആയുസുള്ളൂ. അവസാനം ജനം ചർച്ച ചെയ്യുന്നത് വികസനമായിരിക്കും'- മുകേഷ് പറഞ്ഞു.

Tags:    
News Summary - 'I have never asked for a chance, whether in cinema or politics, Jayamohan is my favorite leader' - M. Mukesh MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.