പത്തനംതിട്ട: ഗവ. ജനറൽ ആശുപത്രിയിൽ രോഗിയുടെ തലയിൽ ചക്കവീണു. മരുന്നിന് വരിനിൽക്കുന്നതിനിടെയാണ് ഓമല്ലൂർ സ്വദേശിയായ എൻ. ഗംഗാധരൻ നായരുടെ തലയിൽ ചക്കവീണത്. തലക്കും കൈകാലുകൾക്കും ഉൾപ്പെടെ പരിക്കേറ്റ ഇയാളെ ഉടൻതന്നെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള ഫാർമസിക്ക് മുന്നിലായിരുന്നു സംഭവം. പിന്നാലെ ഗംഗാധരൻ നായർ ബോധരഹിതനായി. തുടർന്ന് ഇദ്ദേഹത്തെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിലവിൽ ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലക്ക് പരിക്കേറ്റതിനാൽ വിദഗ്ധ പരിശോധനകളും സ്കാനിങ്ങും നടത്തിയിട്ടുണ്ട്. നിരീക്ഷണത്തിനായി ഇയാളെ വാർഡിലേക്ക് മാറ്റി. സംഭവത്തെത്തുടർന്ന് ആശുപത്രി പരിസരത്തെ അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഈ സംഭവം ആശുപത്രി പരിസരത്തെ സുരക്ഷാ വീഴ്ചയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്തുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുകയോ ശിഖരങ്ങൾ വെട്ടിമാറ്റണമെന്നും തൂങ്ങിക്കിടക്കുന്ന ചക്കകൾ പറിച്ചുമാറ്റി സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
ഈ സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ എത്തുന്ന രോഗികളും ബന്ധുക്കളും വലിയ ആശങ്കയിലാണ്. സുരക്ഷിതമായി ഇരിക്കേണ്ട ആശുപത്രി പരിസരത്ത് ഇത്തരമൊരു അപകടം ഉണ്ടായത് അധികൃതരുടെ അനാസ്ഥയാണെന്ന പരാതിയും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.