വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍റെ പത്മഭൂഷൺ പിൻവലിക്കണമെന്ന ആവശ്യത്തിൽ കേന്ദ്ര സർക്കാറിനോട് ഹൈക്കോടതി വിശദീകരണം തേടി. വിഷയത്തിൽ സംസാഥാന സർക്കാറിനും വെള്ളാപ്പള്ളിക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.

എസ്.എൻ.ഡി.പി സംരക്ഷ സമിതിയാണ് കോടതിയെ സമീപിച്ചത്. പത്മ പുരസ്കാരങ്ങളെ മുമ്പ് അധിക്ഷേപിച്ച വ്യക്തിക്ക് അതേ ബഹുമതി നൽകുന്നത് പുരസ്കാരത്തിന്‍റെ അന്തസിനെ ബാധിക്കുമെന്നായിരുന്നു പരാതി. വെള്ളാപ്പള്ളിയുടെ ക്രിമിനൽ പശ്ചാത്തലം കേന്ദ്ര സർക്കാർ പരിശോധിച്ചില്ലെന്നും ഹരജിയിൽ പറഞ്ഞു.

നേരത്തെ പുരസ്കാരം നൽകാനുള്ള തീരുമാനത്തിനെതിരെ സേവ് യൂനിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്.ശശികുമാർ രാഷ്ട്രപതി ഭവന് പരാതി നൽകിയിരുന്നു. മേൽ നടപടികൾക്കായി രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി കൈമാറി. വെള്ളാപ്പള്ളിക്ക് എതിരായ ക്രിമിനൽ കേസുകളും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് രണ്ടാഴ്ചക്ക് ശേഷം പരിശോധിക്കും.

Tags:    
News Summary - Vellappally Natesan's Padma Bhushan should be revoked; High Court seeks explanation from Central Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.