ആര്യ രാജേന്ദ്രൻ

വനിത എം.എൽ.എമാരിൽ മൂന്ന് പേർക്ക് മാത്രം സീറ്റ്; പുതുമുഖമായി ആര്യയെത്തിയേക്കും

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക സംബന്ധിച്ച് സി.പി.എമ്മിൽ ചർച്ചകൾ സജീവമാകവെ നിലവിലുള്ള 12 എം.എൽ.എമാരിൽ മൂന്ന് പേർ മാത്രമേ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് റിപ്പോർട്ട്. മന്ത്രിമാരായ ആർ.ബിന്ദുവിനും വീണ ജോർജിനും പുറമേ കോങ്ങാട് എം.എൽ.എ ശാന്തകുമാരിയുമാണ് സി.പി.എമ്മിന്റെ കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വനിത എം.എൽ.എമാർ.

വിവിധ ജില്ലാ കമ്മിറ്റികൾ നൽകിയ പേരുകളിൽ കെ.കെ ശൈലജ, യു.പ്രതിഭ, ദലീമ തുടങ്ങിയ പേരുകൾ ഉൾ​പ്പെട്ടിട്ടില്ല. ശൈലജയുടെ കാര്യത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, കരട് സ്ഥാനാർഥിപട്ടികയിൽ ചില പുതിയ വനിതകളെ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

മുൻ എം.പി സി.എസ് സുജാത, തിരുവനന്തപുരം മേയറായിരുന്ന ആര്യ രാജേന്ദ്രൻ, പി.കെ ശ്യാമള എന്നിവരെ സി.പി.എം മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിന്ത ജെറോം, സൈനബ, അനുശ്രീ കോലോത്ത് തുടങ്ങിയവരുടെ പേരുകളും സി.പി.എമ്മിന്റെ പരിഗണനയിലുണ്ട്. എങ്കിലും ഇവരുടെയൊന്നും കാര്യത്തിൽ പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

തളിപ്പറമ്പിലാണ് സി.പി.എം ജില്ലാ കമ്മിറ്റി അംഗവും എം.വി ഗോവിന്ദന്‍റെ ഭാര്യയുമായ പി.കെ ശ്യാമളയുടെ പേര് പരിഗണിക്കുന്നത്. നിലവിൽ മട്ടന്നൂരിൽ ശൈലജക്ക് പകരം വി.കെ സനോജിനെയാണ് പാർട്ടി പരിഗണിക്കുന്നത്.

Tags:    
News Summary - Only three women MLAs have seats; Arya may be a newcomer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.