ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു; ബസ് മതിലിൽ ഇടിച്ചുകയറി

മാവേലിക്കര: ബസ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവർ കുഴഞ്ഞു വീണു മരിച്ചു. ചെന്നിത്തല മുപ്പത്തഞ്ചിൽ സി.പ്രദീപ് ആണ് മരിച്ചത്. ഹരിപാട്-പത്തനംതിട്ട സംസ്ഥാനപാതയിൽ മാവേലിക്കര നടക്കാവിലാണ് അപകടമുണ്ടായത്.

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർ കുഴഞ്ഞുവീഴുകയായിരുന്നു. ബസിന്‍റെ നിയന്ത്രണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രിക്കാരിൽ ഒരാൾ സ്റ്റിയറിങ് തിരിച്ച് കടകളുടെ ഭാഗത്തേക്ക് ബസ് ഇടിച്ചുകയറ്റി നിർത്തുകയായിരുന്നു. പ്രദീപിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവ്വീസ് നടത്തുന്ന മാവേലിക്കര ഡിപ്പോയുടെ ആർഇഎ 885 ബസാണ് അപകത്തിൽപ്പെട്ടത്. പത്തനംതിട്ടയിൽനിന്ന് മാവേലിക്കരയിലേക്ക് വരികയായിരുന്നു. ബസിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നു. യാത്രക്കാർക്ക് ആർക്കും സാരമായ പരിക്കുകളില്ലെന്നാണ് പ്രാഥമികവിവരം. 

Tags:    
News Summary - KSRTC driver collapses and dies while driving bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.