Posted On
date_range Updated On
date_range നിയമം ലംഘിച്ച് കല്യാണട്രിപ്പ്: കെഎസ്ആർടിസി ബസ് തിരിച്ചുവിളിച്ചു
കൊച്ചി: നിയമം ലംഘിച്ച് വിവാഹ ട്രിപ്പ് നടത്തിയ കെ.എസ്.ആര്‍.ടി.സി ബസ് തിരിച്ച് വിളിച്ച് മോട്ടോർ വാഹന വകുപ്പ്. എറണാകുളം നെല്ലിക്കുഴിയിലാണ് കെ.എസ്.ആർ.ടി.സി ബസ് വിവാഹത്തിനായി ഓടിയത്. യാത്ര പൂർത്തിയാക്കാതെ ബസ് കോതമംഗലം ഡിപ്പോയിൽ തിരിച്ചെത്തിച്ചു.
സംഭവത്തിൽ ഡ്രൈവർ റഷീദിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. ഡ്രൈവർക്കെതിരെ നടപടിയെടുക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസാണ് മരച്ചില്ലകളും വാഴക്കുലകളുമെല്ലാം ഉപയോഗിച്ച് അലങ്കരിച്ചത്. ബസിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.