തിരുവനന്തപുരം: ഡാമുകൾ കൂട്ടത്തോടെ തുറന്നുവിട്ടതാണ് പ്രളയകാരണമായതെന്ന വിവാദത്തിനിടെ അണക്കെട്ടുകളുടെ ജലനിരപ്പും മറ്റ് വിവരങ്ങളും പരസ്യപ്പെടുത്തിയിരുന്ന സംസ്ഥാന ലോഡ് ഡെസ്പാച്ച് സെൻററിെൻറ സൈറ്റ് പിൻവലിച്ചു.
കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഡാമുകളുടെ വിവരമാണ് സൈറ്റിൽ ലഭ്യമായിരുന്നത്. അണക്കെട്ടുകളിലെ നീരൊഴുക്ക്, ജലനിരപ്പ്, വൈദ്യുതി ഉൽപാദനം തുടങ്ങിയ വിവരങ്ങൾ അതത് ദിവസം നൽകിയിരുന്നു. സംസ്ഥാനത്തെ അണക്കെട്ടുകൾ സംബന്ധിച്ച് പൊതുജനങ്ങൾക്ക് വിവരം ലഭിക്കുന്ന സൈറ്റായിരുന്നു ഇത്. കഴിഞ്ഞ ദിവസമാണ് ഇത് പിൻവലിച്ചത്.
ഇനി കെ.എസ്.ഇ.ബിയുടെ കേന്ദ്ര കൺട്രോൾ റൂമിൽ മാത്രമായിരിക്കും അണക്കെട്ടുകളുടെ വിവരങ്ങൾ ലഭ്യമാകുക. അത് പൊതുജനങ്ങൾക്ക് ലഭ്യമല്ല. അതേസമയം ആഗസ്റ്റ് 14 മുതൽ 17വരെ ഇടുക്കി, പമ്പ, ഇടമലയാർ, കുറ്റ്യാടി മേഖലകളിൽ അതിശക്തമായ മഴയാണ് ലഭിച്ചതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഇടുക്കിയിൽ-811, പമ്പ-344, കക്കി-915, കുറ്റ്യാടി-954, ഇടമലയാർ-644 മില്ലി മീറ്റർ മഴയാണ് നാല് ദിവസങ്ങളിലായി ലഭിച്ചത്. ഇടുക്കിയിൽ 14ന് 235ഉം 15ന് 295ഉം മില്ലി മീറ്റർ വീതമായിരുന്നു മഴ. കുറ്റ്യാടിയിൽ 14ന് 410, 15ന് 310, 16ന് 116, 17ന് 118 മില്ലി മീറ്റർ വീതവും മഴ പെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.