തി​രു​വ​ന​ന്ത​പു​രം: എ​സ്.​ഐ.​ആ​റി​ന്‍റെ ഭാ​ഗ​മാ​യി വീ​ടു​ക​യ​റി​യു​ള്ള ഫോം ​വി​ത​ര​ണ​വും ഡി​ജി​റ്റൈ​സേ​ഷ​നും മാ​പ്പി​ങും ഹി​യ​റി​ങി​നു​ള്ള​ നോ​ട്ടി​സ്​ വി​ത​ര​ണ​വു​മെ​ല്ലാ​മാ​യി മൂ​ന്ന്​ മാ​സ​ത്തെ ബി.​എ​ൽ.​ഒ​മാ​രു​ടെ പ​ര​ക്കം​പാ​ച്ചി​ലി​ന്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത്​ ​ 2000രൂ​പ! രാ​പ​ക​ൽ നീ​ണ്ട അ​ധ്വാ​ന​ത്തി​ന്​ അ​ധി​കൃ​ത​ർ വി​ല ക​ൽ​പി​ച്ചി​ല്ലെ​ന്ന​തി​ൽ വ​ലി​യ അ​സം​തൃ​പ്​​തി​യും പ്ര​തി​ഷേ​ധ​വു​മാ​ണ്​ ബി.​എ​ൽ.​ഒ​മാ​ർ​ക്കു​ള്ള​ത്. ര​ണ്ട്​ ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്​ ഇ​തി​നേ​ക്കാ​ൾ പ്ര​തി​ഫ​ലം കി​ട്ടു​മെ​ന്നി​രി​ക്കെ​യാ​ണ്​ ഈ ​അ​വ​ഗ​ണ​ന​യെ​ന്ന്​ ബി.​എ​ൽ.​ഒ​മാ​ർ പ​റ​യു​ന്നു.

അ​തേ​സ​മ​യം, ബി.​എ​ൽ.​ഒ​മാ​രു​ടെ വാ​ർ​ഷി​ക വേ​ത​നം 12,000 രൂ​പ​യാ​ണെ​ന്നും എ​സ്.​ഐ.​ആ​ർ സ്​​പെ​ഷ​ൽ ഡ്രൈ​വി​നു​ള്ള ഇ​ൻ​സെ​ന്‍റീ​വാ​ണ്​ 2000 രൂ​പ​യെ​ന്നു​മാ​ണ്​ ക​മീ​ഷ​ൻ വി​ശ​ദീ​ക​ര​ണം.

ജൂ​ൺ ര​ണ്ട്, മൂ​ന്ന്​ തി​യ​തി​ക​ളി​ൽ ഓ​രോ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ട്​ വീ​തം ബി.​എ​ൽ.​ഒ​മാ​രെ ഡ​ൽ​ഹി​യി​ൽ കൊ​ണ്ട്​ പോ​യി പ​രി​ശീ​ല​നം ന​ൽ​കി​യ​ത്​ മു​ത​ലാ​ണ്​ കേ​ര​ള​ത്തി​ലെ എ​സ്.​ഐ.​ആ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ അ​നൗ​ദ്യോ​ഗി​ക തു​ട​ക്ക​മാ​യ​ത്. 240 ബി.​എ​ൽ.​ഒ​മാ​രു​ടെ ട്രെ​യി​ൻ ടി​ക്ക​റ്റ്​ വ​ഹി​ച്ച​ത​ല്ലാ​തെ ഭ​ക്ഷ​ണ​ച്ചെ​ല​വൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല.

എ​ന്യൂ​മ​റേ​ഷ​​ന്‍റെ ഭാ​ഗ​മാ​യി പ​ല​വ​ട്ടം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി. വാ​ഹ​ന​ത്തി​ന്​ ഇ​ന്ധ​നം നി​റ​ച്ച തു​ക​പോ​ലും അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ ഇ​വ​ർ പ​റ​യു​ന്നു. ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സ​മാ​ന്ത​ര​മാ​യി എ​സ്.​ഐ.​ആ​ർ ന​ട​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം മാ​റ്റി​വെ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ട​തി​യി​ലേ​ക്ക്​ പോ​യ​പ്പോ​ൾ സ​മ്മ​ർ​ദം ബി.​എ​ൽ.​ഒ​മാ​ർ​ക്കാ​യി​രു​ന്നു. കോ​ട​തി​യി​ൽ കേ​സ്​ പ​രി​ഗ​ണി​ക്കും​മു​ൻ​പ്​ വി​വ​ര​ശേ​ഖ​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച് തെ​ര. ക​മീ​ഷ​ൻ ടാ​ർ​ഗ​റ്റ്​ ന​ൽ​കി . ഇ​തോ​ടെ രാ​വും പ​ക​ലു​മി​ല്ലാ​തെ​യാ​യി അ​ധ്വാ​നം.

മൊ​ബൈ​ൽ ആ​പ്​ വ​ഴി മാ​ത്ര​മേ ഫോ​മു​ക​ൾ ഡി​ജി​റ്റൈ​സ്​ ചെ​യ്യാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ. ഫോ​ൺ ഗാ​ല​റി​യി​ൽ നി​ന്ന്​ വി​വ​ര​ങ്ങ​ൾ അ​പ്​​ലോ​ഡ്​ ചെ​യ്യാ​ൻ ക​ഴി​യാ​ത്ത ആ​പി​ന്‍റെ സാ​​​ങ്കേ​തി​ക പ​രി​മി​തി​ക​ളാ​യി​രു​ന്നു മ​റ്റൊ​രു പ്ര​ശ്നം. അ​തു​കൊ​ണ്ട്​ പേ​രി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ സാ​ധൂ​ക​രി​ക്കാ​നാ​യി വോ​ട്ട​ർ​മാ​ർ വാ​ട്​​സാ​പ്പ്​ വ​ഴി അ​യ​ച്ച രേ​ഖ​ക​ൾ ഫോ​ട്ടോ കോ​പ്പി എ​ടു​ത്തും മൊ​ബൈ​ൽ ഫോ​ണി​ൽ ഫോ​ട്ടോ​യെ​ടു​ത്തു​മാ​ണ്​ അ​പ്​​ലോ​ഡ്​ ചെ​യ്ത​ത്. ഇ​ത്ത​ര​ത്തി​ൽ രേ​ഖ​ക​ളു​ടെ ഫോ​ട്ടോ കോ​പ്പി​യെ​ടു​ക്ക​ലി​നും വ​ലി​യ ചെ​ല​വാ​യി. എ​ന്നി​ട്ടും കി​ട്ടി​യ​ത് 2000 രൂ​പ.

Tags:    
News Summary - SIR: Rs. 2000 for three months of communicating

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.