‘ഭക്തരുടെ പണം നൽകി വാങ്ങുന്ന ക്ഷേത്ര സ്വത്തിൽ സ്വകാര്യ സമിതികൾക്ക്​ ഉടമസ്ഥതയില്ല’

കൊ​ച്ചി: ഭ​ക്ത​രി​ൽ​നി​ന്ന്​ പ​ണ​പ്പി​രി​വ്​ ന​ട​ത്തി വാ​ങ്ങു​ന്ന ക്ഷേ​ത്ര​സ്വ​ത്തി​ൽ ക്ഷേ​ത്ര ക്ഷേ​മ​സ​മി​തി​യ​ട​ക്കം സ്വ​കാ​ര്യ സം​ഘ​ട​ന​ക​ൾ​ക്ക് ഉ​ട​മ​സ്ഥ​ത ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഹൈ​കോ​ട​തി. ഭ​ക്​​ത​രു​ടെ പ​ണം​​കൊ​ണ്ടു വാ​ങ്ങു​ന്ന സ്വ​ത്തി​ൽ ഇ​ത്ത​രം സ​മി​തി​ക​ൾ​ക്ക്​ ഉ​ട​മ​സ്ഥ​ത ന​ൽ​കു​ന്ന​ത് നി​യ​മ​പ​ര​മാ​യി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന് ജ​സ്റ്റി​സ് രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ് കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​ര​വ​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

എ​റ​ണാ​കു​ളം ശി​വ​ക്ഷേ​ത്ര​ത്തി​നു​വേ​ണ്ടി ‘എ​റ​ണാ​കു​ള​ത്ത​പ്പ​ന് ഒ​ര​ടി മ​ണ്ണ്’ സ്കീ​മി​ൽ ഭ​ക്ത​രി​ൽ​നി​ന്ന് സ​മാ​ഹ​രി​ച്ച പ​ണം ഉ​പ​യോ​ഗി​ച്ച്​ കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് വാ​ങ്ങി​യ 1.25 ഏ​ക്ക​ർ ഭൂ​മി​യി​ൽ ക്ഷേ​ത്ര ക്ഷേ​മ​സ​മി​തി​യും ഉ​ട​മ​സ്ഥ​ത പ​ങ്കി​ടു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നി​രീ​ക്ഷ​ണം. ഉ​ട​മ​സ്ഥാ​വ​കാ​ശ​മി​ല്ലാ​ത്ത വ​സ്തു സ​മി​തി വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. എ​റ​ണാ​കു​ള​ത്ത​പ്പ​ൻ ഗ്രൗ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്വ​മേ​ധ​യാ എ​ടു​ത്ത​തു​ൾ​പ്പെ​ടെ​യു​ള്ള ഹ​ര​ജി​ക​ൾ പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.

വാ​ങ്ങു​ന്ന ഭൂ​മി ക്ഷേ​ത്ര​ത്തി​ന്‍റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന മു​ൻ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ​യും സ​മി​തി​യു​ടെ​യും പേ​രി​ൽ എ​ഴു​തു​ക​യാ​യി​രു​ന്നു​വെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണ്. ക്ഷേ​ത്രം​വ​ക വ​സ്തു​വി​ൽ​നി​ന്നു​ള്ള വ​രു​മാ​നം ബോ​ർ​ഡും സ​മി​തി​യും നി​ശ്ചി​ത അ​നു​പാ​ത​ത്തി​ൽ പ​ങ്കു​വെ​ക്കു​ന്ന​തും ഉ​ചി​ത​മ​ല്ല. ക​ണ​ക്കു​ക​ൾ കൃ​ത്യ​മാ​യി ഓ​ഡി​റ്റ് ചെ​യ്യാ​റു​ണ്ടെ​ന്നാ​ണ് സ​മി​തി നേ​ര​ത്തേ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ, ഓ​ഡി​റ്റ് വ​കു​പ്പ് ജോ​യി​ന്റ് ഡ​യ​റ​ക്ട​ർ ദേ​വ​സ്വം ബോ​ർ​ഡി​നും എ​റ​ണാ​കു​ളം ക്ഷേ​ത്ര ക്ഷേ​മ​സ​മി​തി​ക്കു​മെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

വ​ര​വും ചെ​ല​വും ഭൂ​മി വാ​ങ്ങ​ലും സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹാ​ജ​രാ​ക്കാ​ത്ത​തി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണെ​ന്നു മു​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞി​തും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചു​മ​ത​ല​യേ​റ്റെ​ടു​ത്ത​ത്​ മു​ത​ലു​ള്ള ഓ​ഡി​റ്റ് രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യോ​ട്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​രേ​ഖ​ക​ൾ സ്വ​ത​ന്ത്ര ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, തു​ട​ർ​ന്ന് ഹ​ര​ജി വീ​ണ്ടും 23ന് ​പ​രി​ഗ​ണി​ക്കാ​ൻ മാ​റ്റി.

Tags:    
News Summary - Private committees do not own temple property purchased with devotees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.