അഡ്വ. ബി. ഗോപാലകൃഷ്ണൻ
ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി എല്‍.ഡി.എഫും യു.ഡി.എഫും. ഗോപാലകൃഷ്ണനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു തൃശൂർ ജില്ല പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ ഹൈകോടതിയില്‍ റിട്ട് ഫയല്‍ ചെയ്തു.
ജാതി-മത വേര്‍തിരിവ് സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന്, ജില്ല കലക്ടര്‍, ഗുരുവായൂര്‍ എ.സി.പി എന്നിവര്‍ക്ക് ഗോകുല്‍ പരാതി നല്‍കിയിട്ടുമുണ്ട്. ഗോപാലകൃഷ്ണന്റെ പ്രസ്താവനകള്‍ക്കെതിരെ എല്‍.ഡി.എഫ് നിയോജക മണ്ഡലം സെക്രട്ടറി സി. സുമേഷ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. ഗുരുവായൂരിന് വേണ്ടി ഒന്നും ചെയ്യാത്ത പാര്‍ട്ടിയുടെ പ്രതിനിധിയായ ഗോപാലകൃഷ്ണന് വിദ്വേഷ പ്രസ്താവനകളിലൂടെ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുകയാണെന്ന് സുമേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.