പത്തനംതിട്ട: അടൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീട്ടിൽ നിന്നും കടയിൽ നിന്നും മാരകായുധങ്ങൾ കണ്ടെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. നേരത്തെ പിടിയിലായ അറുകാലിക്കൽ പടിഞ്ഞാറ് ഗാലക്സി ഹൗസിൽ ഷഫീഖിെൻറ കടയിലെ ജീവനക്കാരൻ ശ്രീകുട്ടനെയാണ് അറസ്റ്റ് ചെയ്തത്. ആയുധങ്ങൾ ഒളിപ്പിക്കാൻ സഹായിച്ചവെന്നാണ് കേസ്. പ്രദേശത്ത് വർഗീയ സംഘർഷമുണ്ടാക്കാനാണ് ആയുധങ്ങൾ ശേഖരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഷഫീഖിെൻറ വീടിെൻറ ചുമരിലെ രഹസ്യഅറയിൽനിന്ന് ആയുധങ്ങൾ കണ്ടെത്തിയത്. രഹസ്യ അറ ആരുടെയും ശ്രദ്ധയിൽപെടാതിരിക്കാൻ സ്റ്റീൽ അലമാരവെച്ച് മറച്ചിരുന്നു.
രണ്ടു മഴു, മൂന്ന് വാൾ, വടിവാൾ, രണ്ട് കത്തി, ഇരുമ്പ് ദണ്ഡ് എന്നിവയും രണ്ടു മൊബൈൽ ഫോണും പിടിച്ചെടുത്തിരുന്നു. പരിശോധനക്കിടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഷഫീഖിനെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു. തുടർന്ന് അടൂർ നഗരത്തിൽ ഇയാളുടെ രണ്ട് മൊബൈൽ ഫോൺ കടകളിലും പൊലീസ് പരിശോധന നടത്തി.
കടയിൽ നിന്നും മൂന്ന് ഇരുമ്പ് ദണ്ഡും വാളും പൊലീസ് പിടിച്ചെടുത്തു. തുടർന്നാണ് കടയിലെ ജീവനക്കാരെനയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.