കെ.സി വേണുഗോപാൽ

കോൺഗ്രസിൽ ​ഗ്രൂപ്പില്ലാതാക്കി ഐക്യമുണ്ടാക്കും -കെ.സി. വേണുഗോപാൽ

ആലപ്പുഴ: കോൺഗ്രസിൽ ഗ്രൂപ്പില്ലാതാക്കി ഐക്യമുണ്ടാക്കാനാണ്​​ ശ്രമിക്കുന്നതെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. മ​ങ്കൊമ്പിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ നാല്​ സിറ്റിങ്​ എം.പിമാരുടെ പ്രവർത്തനം ശരിയില്ലെന്ന്​ പറയുന്ന ഒരു റിപ്പോർട്ടും എ.ഐ.സി.സിക്ക്​ കിട്ടിയിട്ടില്ല. ഇതെല്ലാം വസ്തുതാവിരുദ്ധമായ മാധ്യമപ്രചാരണമാണ്​.​ 2014ലും താൻ ഉൾപ്പെടെയുള്ളവർ തോൽക്കുമെന്ന്​ പറഞ്ഞ്​ ഇത്തരം റിപ്പോർട്ടുകൾ ചില മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.

ആലപ്പുഴയിൽ ഇത്തവണ കോൺഗ്രസിന്​​​ ശക്തനായ സ്ഥാനാർഥിയുണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന്‍റെ ചരിത്രമെടുത്താൽ ആരുടെ സംഭാവനയാണെന്ന്​ മനസ്സിലാകും. ഉമ്മൻ ചാണ്ടിയെ ഇതിന്‍റെ പേരിലും അപമാനിക്കുയാണ്​. ജനം ആദരിക്കുന്ന നേതാവിനെ ഏങ്ങനെ അപമാനിക്കാമെന്ന ഗവേഷണത്തിലാണ്​ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെന്നും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - We will create unity by removing groups from Congress says KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.