വാളയാർ: സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ മാതാവ്

പാലക്കാട്: വാളയാർ കേസിൽ സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് പെൺകുട്ടികളുടെ മാതാവ്. സി.ബി.ഐ അന്വേഷണം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഇവർ പറഞ്ഞു.

പുതിയ എഫ്.ഐ.ആർ ഇട്ടുകൊണ്ട് സി.ബി.ഐ തന്നെ അന്വ േഷിക്കണം. ഇതുവരെ അന്വേഷിച്ചവർക്കെല്ലാം വീഴ്ച സംഭവിച്ചു. പുതിയ അന്വേഷണവും സംസ്ഥാനത്ത് ഉള്ളവർ തന്നെയാണല്ലോ നടത്തുക. അത്തരമൊരു അന്വേഷണത്തിൽ തൃപ്തിയില്ല -മാതാവ് പറഞ്ഞു.

വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരായ പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കേസിലാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. മുൻ ജില്ല ജഡ്ജി എസ്. ഹനീഫ അധ്യക്ഷനായ സമിതിയാണ് അന്വേഷിക്കുക. പൊലീസിന്‍റെയും പ്രൊസിക്യൂഷന്‍റെയും വീഴ്ച അന്വേഷണ സംഘം പരിശോധിക്കും.

പൊലീസ് അന്വേഷണത്തിൽ വന്ന ഗുരുതര വീഴ്ചയുടെയും സർക്കാറിന് നേരെ വ്യാപക വിമർശനമുയരുകയും ചെയ്ത സാഹചര്യത്തിലാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.

Tags:    
News Summary - we need cbi enquiry saya mother of walayar girls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.