Posted On
date_range Updated On
date_range പാലായിൽ യു.ഡി.എഫ് ശുഭാപ്തി വിശ്വാസത്തിൽ -മുല്ലപ്പള്ളി
തിരുവനന്തപുരം: പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മ ുല്ലപ്പള്ളി രാമചന്ദ്രൻ. ആറ് ഉപതെരഞ്ഞെടുപ്പുകളാണുള്ളത്. അതിൻെറ ആദ്യ ഘട്ടമായാണ് പാലാ ഉപതെരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്. ഇത്തവണ യു.ഡി.എഫ് സിക്സറടിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാലായിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വമ്പിച്ച വോട്ടിൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. തികഞ്ഞ ഐക്യത്തോടു കൂടി മുമ്പോട്ടുപോകും.
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച യു.ഡി.എഫിൻെറ അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. പാലായിൽ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.