വയനാട്ടിൽ വീട്​ ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ്​ മരിച്ചു

കൽപ്പറ്റ: വയനാട്ടിൽ വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. പനമരംമതോത്ത് പൊയിൽ കാക്കത്ത ോട് കോളനിയിലെ ബാബുവി​​​​​​െൻറ ഭാര്യ മുത്തു(24) ആണ്​ മരിച്ചത്​. പുഴ ഗതിമാറി ഒഴുകിയുണ്ടായ പ്രളയത്തെ തുടർന്ന് വീട് ഒഴിഞ്ഞ്​ ​പോകുന്നതിനിടെയാണ്​ സംഭവം.

പനമരത്തെ നന്മ കൂട്ടായ്മ പ്രവർത്തകൻ ഫൈസൽ മഞ്ചേരിയുടെ നേതൃത്വത്തിൽ സ ി.എച്ച്​ റെസ്ക്യൂ ടീം അംഗങ്ങൾ യുവതിയെ പനമരം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും യുവ തി മരണപ്പെട്ടിരുന്നു. മൃതദ്ദേഹം ജില്ലാ ആശുപത്രിയിലെക്ക് മാറ്റി.

പനമരം സർക്കാർ ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ഹാശിം കെല്ലുരിൽ എത്തി പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചതിനാൽ മാനന്തവാടി ജില്ലാ ആശുപത്രിയിലെക്ക് റഫർ ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ് പനമരം പൊലീസും ആശുപത്രിയിൽ എത്തി.

പ്രളയത്തെ തുടർന്ന്​ കൽപ്പറ്റ മുണ്ടേരി ഭാഗത്ത്​ നിന്ന്​ നൂറോളം പേരെ മാറ്റിപ്പാർപ്പിച്ചു. മേൽപ്പാടി പുത്തുമല ഭാഗത്ത്​ ഉരുൾപൊട്ടലുണ്ടായി. വെള്ളമുണ്ട കോളനിയിൽ 20 കുടുംബങ്ങൾ ഒറ്റപ്പെട്ടു. പടിഞ്ഞാറത്തറ ഭാഗത്ത്​ താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

വൈത്തിരി ഭാഗത്തും ചുരത്തിലും പലയിടത്തായി മണ്ണിടിച്ചിലുണ്ടായി. മരങ്ങൾ കടപുഴകി വീണ്​ പലയിടത്തും ഗതാഗതം താറുമാറായി. വൈദ്യുതി ബന്ധവും വി​േഛദിക്കപ്പെട്ട നിലയിലാണ്​.
വയനാട്ടിൽ 35 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്​. ബാണാസുര ഡാം നിറഞ്ഞുകൊണ്ടിരിക്കുകയാണ്​. സമീപപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും അണക്കെട്ടി​​​​​​െൻറ ഷർട്ടുകൾ തുറക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലാ ദുരന്തനിവാരണ ആതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ മഴക്കാലത്തെ ഏറ്റവും ഉയര്‍ന്ന തോതിലുള്ള മഴയാണ് വയനാട്ടില്‍ പെയ്യുന്നത്.

മഴക്കെടുതി നേരിടാന്‍ ജില്ലയിലെ മൂന്ന് താലൂക്കുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാം. മാനന്തവാടി താലൂക്ക്: 04935 240231, വൈത്തിരി താലൂക്ക്: 04936 225229, സുല്‍ത്താന്‍ ബത്തേരി താലൂക്ക്: 04936 220296.

Tags:    
News Summary - Waynad Flood- Women dead - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.