വയനാട് ടൗൺഷിപ്​​: തിരക്കിട്ട നീക്കം, താമസം മേയ്​ ആദ്യമെന്ന് മന്ത്രി

തി​രു​വ​ന​ന്ത​പു​രം: വി​ള്ള​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ വ​യ​നാ​ട്​ ടൗ​ൺ​ഷി​പ്പി​ൽ സം​യു​ക്​​ത പ​രി​ശോ​ധ​ന​യും തു​ട​ർ​ന​ട​പ​ടി​ക​ളു​മെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി വീ​ടു​ക​ൾ മേ​യ്​ ആ​ദ്യ​ത്തോ​ടെ കൈ​മാ​റാ​ൻ സ​ർ​ക്കാ​ർ തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ൽ. പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ടെ പൂ​ർ​ത്തി​യാ​കു​മെ​ന്നും മേ​യ്​ ആ​ദ്യ​ത്തോ​ടെ താ​മ​സം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്നും മ​ന്ത്രി കെ. ​രാ​ജ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി.

വീ​ട്ടി​ലു​ണ്ടാ​യ​ത്​ ‘ഘ​ട​നാ​പ​ര​മാ​യ വി​ള്ള​ല’​ല്ല. വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ പാ​ടാ​ണ്. ക​രാ​ർ ചു​മ​ത​ല​യു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​ർ വീ​ടി​ന്‍റെ ടെ​റ​സി​ൽ 24 മ​ണി​ക്കൂ​ർ വെ​ള്ളം കെ​ട്ടി​നി​ർ​ത്തി ന​ട​ത്തി​യ വാ​ട്ട​ർ പൗ​ണ്ടി​ങ്​ ടെ​സ്റ്റി​ലാ​ണ്​ ഇ​ത്​ ക​ണ്ടെ​ത്തി​യ​ത്. ഈ ​ഭാ​ഗ​ത്ത്​ എ​പോ​ക്സി ട്രീ​റ്റ്മെ​ന്‍റ്​ ന​ട​ത്തും. വീ​ണ്ടും 24 മ​ണി​ക്കൂ​ർ വെ​ള്ളം കെ​ട്ടി​നി​ർ​ത്തി സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തും. പി​ന്നീ​ട് നീ​ന്ത​ൽ​കു​ള​ത്തി​ലും മ​റ്റും ന​ട​ത്തു​ന്ന വാ​ട്ട​ർ പ്രൂ​ഫി​ങ്​ ന​ട​ത്തും.

വാ​ട്ട​ർ പൗ​ണ്ടി​ങ്​ ടെ​സ്റ്റി​ൽ പാ​ട്​ ക​ണ്ട​പ്പോ​ൾ നി​ർ​മാ​ണ ക​മ്പ​നി​യു​ടെ എ​ൻ​ജി​നി​യ​ർ​മാ​ർ ത​ന്നെ​യാ​ണ് ആ ​ഭാ​ഗ​ത്ത്​ പേ​ന​കൊ​ണ്ട് അ​ട​യാ​ള​മി​ട്ട​ത്. ഇ​ത് ദൂ​രെ നി​ന്ന്​ ചി​ത്രീ​ക​രി​ച്ച​പ്പോ​ഴാ​ണ്​ വി​ള്ള​​ലെ​ന്ന തോ​ന്ന​ലു​ണ്ടാ​യ​ത്. വീ​ട്ടു​ട​മ​സ്ഥ​ൻ പോ​ലും ഇ​ത് മ​ന​സ്സി​ലാ​ക്കി​യ​ത് എ​ൻ​ജി​നീ​യ​ർ​മാ​ർ പ​റ​ഞ്ഞ​പ്പോ​ഴാ​ണ്. വെ​ള്ളം കി​നി​ഞ്ഞി​റ​ങ്ങി​യ അ​ട​യാ​ളം ഉ​റ​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്ന്​ എ​ൻ​ജി​നീ​യ​ർ​മാ​ർ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തു​കേ​ട്ട് പോ​രു​ക​യ​ല്ല, അ​വി​ടെ എ​ന്താ​ണ്​ ന​ട​ന്ന​തെ​ന്ന്​ മ​ന​സി​ലാ​ക്കാ​നാ​ണ്​ നേ​രി​ട്ട് പോ​യ​ത്.

നി​ല​വി​ലെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ക​രാ​ർ ക​മ്പ​നി​യു​ടെ എ​ൻ​ജി​നീ​യ​ർ​മാ​ർ വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തും. പി​ന്നീ​ട്​ ക​രാ​ർ ക​മ്പ​നി​യു​ടെ​യും കി​ഫ്​​കോ​ണി​ന്‍റെ​യും എ​ൻ​ജി​നീ​യ​ർ​മാ​ർ സം​യു​ക്ത​മാ​യി പ​രി​ശോ​ധി​ക്കും. വീ​ട്​ ല​ഭി​ക്കേ​ണ്ട​യാ​ൾ​ക്കൊ​പ്പ​വും മൂ​ന്നാം ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​തി​നു​ശേ​ഷ​മാ​ണ്​ വീ​ട്​ കൈ​മാ​റു​ക.

ഇ​ത് ക​ഴി​ഞ്ഞ്​ അ​ഞ്ചു​വ​ർ​ഷം വ​രെ സി​വി​ൽ ജോ​ലി​ക​ൾ​ക്കും മൂ​ന്നു​വ​ർ​ഷം വ​രെ ഇ​ല​ക്​​ട്രി​ക്ക​ൽ ​ജോ​ലി​ക​ൾ​ക്കും ക​രാ​ർ ക​മ്പ​നി​യു​ടെ വാ​റ​ണ്ടി​യു​ണ്ട്. ഇ​ത്​ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​രാ​ർ ലം​ഘ​ന​മാ​ണ്. അ​തി​നു​ള്ള ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളും ക​രാ​റി​ലു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ന്നും ആ​ശ​ങ്ക വേ​ണ്ട. ക​രാ​ർ കാ​ര്യ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തു​ന്ന ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 

Tags:    
News Summary - Wayanad Township: Minister says occupancy will start in early May

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.