കോഴിക്കോട്: വയനാട് പാക്കേജ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനും വിലയിരുത്തുന്നതിനും സംസ്ഥാനതലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനതല ഉന്നത സമിതി (എസ്.എൽ.ഇ.സി) രൂപവത്കരിക്കും. അതുപോലെ ജില്ലാ തലത്തിലും കോ-ഓർഡിനേഷൻ കമ്മിറ്റി (ഡി.എൽ.സി.സി) രൂപവത്കരിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.
വയനാട് ജില്ലയുടെ സമഗ്ര വികസനത്തിനായി 2022-23 ബജറ്റിൽ 75 കോടി രൂപയും 2023-24 ബജറ്റിൽ 75 കോടി രൂപയും വകയിരുത്തി. പാക്കേജിന്റെ ഡി.പി.ആർ സംസ്ഥാന ആസൂത്രണ ബോർഡ് പരിശോധിക്കുകയാണ്. പാക്കേജിന്റെ മാർഗ രേഖ രൂപവത്കരിക്കുന്നതിനും ഇതിൽ ഉൾപ്പെട്ട പ്രോജക്ടുകളുടെ നിർവഹണത്തിലും ഉന്നതതല സമിതി നിർദേശം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.